OMKV യുടെ ശരിയായ അര്‍ത്ഥം അതിന്റെ ഉപജ്ഞാതാവ് തന്നെ പറയുന്നു

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയ്ക്കു കണ്ടം വഴി ഓടലും ഓടിക്കലുമായിരുന്നു മുഖ്യ വേല. എന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും OMKV അങ്ങോട്ട് പൂശും. എന്താണ് ഈ OMKV എന്നറിയാത്തവര്‍ വാ പൊളിക്കും. അറിയുന്നവര്‍ സലിം കുമാറിനേപോലെ ഹൂ ഹൂ ഹൂ എന്ന് കുലുങ്ങി ചിരിക്കും. സോഷ്യല്‍ മീഡിയയ്ക്ക് OMKV പുത്തരിയല്ലെങ്കിലും നടി പാര്‍വതി സംവിധായകന്‍ ജൂഡ് ആന്റണിയെ കണ്ടം വഴി ഓടിച്ചതോടെയാണ് ഇത് ട്രെന്‍ഡാകുന്നത്.

പല പല രീതികളില്‍ OMKV വ്യാഖ്യാനിക്കാനും തുടങ്ങി. ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഗ്രൂപ്പിലാണ് ഇതിന്റെ ആവിര്‍ഭാവമെന്നാണ് ഇതിന്റെ ഉപജ്ഞാതാവായ അശ്വന്ത് പറയുന്നത്. ആക്‌സിഡന്റ്‌ലി ഉണ്ടായ വാക്കാണ് കേരളം കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്. ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ എഫ്എഫ്‌സിയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഉപയോഗിക്കുന്ന വാക്കാണ് OMKV എന്നാണ് അശ്വന്ത് പറയുന്നത്.

എഫ്എഫ്‌സിക്കു പുറത്തുള്ള മറ്റു ഗ്രൂപ്പുകളിലൂടെയാണ് വാക്കിന് ഏറെ പ്രചാരം ലഭിച്ചതെന്നും അശ്വന്ത് പറയുന്നു. കാഷ്വലായി ഉണ്ടാക്കി ഒരു കാര്യം ഇത്രെയും വൈറലായതില്‍ സന്തോഷവാനാണ് OMKV ഉപജ്ഞാതാവ്. അശ്വന്ത് കോക്കുമായി ക്ലബ് എഫ്.എം ആര്‍.ജെ മുസാഫിര്‍ നടത്തിയ അഭിമുഖം കേള്‍ക്കാം.

https://www.facebook.com/rjmusafirpage/videos/2017492978529044/