'ഓഖി ദുരന്തത്തിന് കാരണം ദക്ഷിണേന്ത്യക്കാര്‍ മദ്യവും ഇറച്ചിയും കഴിക്കുന്നത്'

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഇടങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച് കടന്നു പോയതിന് പിന്നാലെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അനുകൂലികള്‍ കേരളത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.

കേരളത്തിലുള്ളവര്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലുള്ള പ്രചരണവുമായി ബിജെപി ഐറ്റി സെല്ലിലെ ആളുകള്‍ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ആളുകള്‍ ഇറച്ചി കഴിക്കുന്നത് കൊണ്ടും മദ്യപിക്കുന്നതും കൊണ്ടാണ് ഓഖി ദുരന്തമുണ്ടായെന്ന ട്വീറ്റ്.

ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇപ്പോള്‍ ഈ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.

https://www.facebook.com/humansofhindutva/photos/a.203573223480881.1073741828.203544923483711/313752122462990/?type=3&theater

Read more

ഓഫി ചുഴലിക്കാറ്റ് കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും തീരത്ത് നാശം വിതച്ചിരുന്നു. കേരളത്തില്‍നിന്ന് ലക്ഷ്വദീപിലേക്കും അവിടെനിന്ന് ഗുജറാത്തിലേക്കുമാണ് ഇപ്പോള്‍ കാറ്റ് സഞ്ചരിക്കുന്നത്.