'അധ്യാപകന് ക്ലാസില്‍ ഉറക്കം, ഇടയ്ക്ക് വിദ്യാര്‍ത്ഥികളുടെ വക മസാജും വേണം'

ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെകൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റ‍േയും പാത്രം കഴുകിപ്പിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.സംഭവത്തെ തുടര്‍ന്ന്  മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഒഡീഷയിലെ കലമാഗഡിയയിലെ യുജിഎംഇ സ്‌കൂളിലെ രബീന്ദ്ര കുമാര്‍ എന്ന അധ്യാപകനാണ് കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. മൂന്ന് വീഡിയോയാണ് പ്രചരിക്കുന്നത്. ക്ലാസുമുറിയില്‍ വെച്ചാണ് അധ്യാപകന്‍ മസാജ് ചെയ്യിപ്പിക്കുന്നത്. അധ്യാപകന്‍ ക്ലാസില്‍ കിടന്നുറാങ്ങാറുണ്ടെന്നും ശല്യം ചെയ്താല്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാറുണ്ടെന്നുമാണ് കുട്ടികള്‍ പറയുന്നത്. പ്യൂണും മറ്റ് ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും തറ വൃത്തിയാക്കലുമൊക്കെ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്.

https://www.youtube.com/watch?time_continue=56&v=wi-CrdBDsRA

Read more

ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള അധ്യാപകന്‍ കുട്ടികളെ കൊണ്ട് ഭക്ഷണം പാചകം ചെയ്യിപ്പിക്കുക, വിറക് ചുമപ്പിക്കുക തുടങ്ങിയ ജോലികളും ചെയ്യിക്കാറുണ്ട്. ഹോസ്റ്റലില്‍ വെച്ചും മസാജ് ചെയ്യിപ്പിക്കാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു. ഏഴാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. പ്രധാന അധ്യാപകനോട് പരാതിപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.