ബല്‍റാമിനെതിരെ എന്‍.എസ്. മാധവന്‍; 'തികഞ്ഞ തെമ്മാടിത്തരം, സ്വയം പ്രശസ്തി നേടാനുള്ള ശ്രമം'

വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. എന്താണ് ബല്‍റാം പുകയ്ക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ബല്‍റാമിട്ട കുറിപ്പിലെ വരികള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും വായിച്ചു. തികഞ്ഞ തെമ്മാടിത്തമാണ് കാണാന്‍ കഴിഞ്ഞത്. സ്വയം പ്രശസ്തിനേടാനുള്ള ശ്രമം മാത്രമാണ് അതില്‍ കാണാന്‍ കഴിഞ്ഞതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

അതേസമയം തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. തനിക്ക് ജനപിന്തുണയുണ്ട് ആ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമുണ്ട്, അതില്‍ തനിക്ക് വിരോധമില്ല. സി.പിഐഎമ്മിന്റെ ഹുങ്ക് തന്റെ നേര്‍ക്ക് എടുക്കേണ്ടതില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.