കുഞ്ഞിക്കുരങ്ങിനെ രക്ഷിക്കാന്‍ അമ്മയുടെ അതിസാഹസിക ശ്രമം; വൈറലായി വീഡിയോ

മാതൃസ്നേഹം വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ അതുപോലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമ്മക്കുരങ്ങിന് തന്റെ കുഞ്ഞിനോടുള്ള വാത്സല്യവും സ്‌നേഹവും ഈ വീഡിയോയില്‍ കാണാം. ഒരു കെട്ടിടത്തിന്റെ ചുമരിനോട് ചേര്‍ന്നുള്ള
പൈപ്പില്‍ ഒറ്റപ്പെട്ടു തൂങ്ങി കിടക്കുകയായായിരുന്നു കുഞ്ഞു കുരങ്ങ്. ഈ കാഴ്ച കണ്ട അമ്മക്കുരങ്ങ് സമീപത്തുള്ള ടെറസില്‍ നിന്ന് ചാടി തന്റെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണച്ച് ഭദ്രമായി മടിയിലിരുത്തി. ഇതിനെ തുടര്‍ന്ന് വീണ്ടുമൊരു ചാട്ടം ടെറസിലേക്ക്. അതിസാഹസികമായാണ് ഈ അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്.

“ഇതിനൊന്നും ക്യാപ്ഷന്റെ ആവശ്യം ഇല്ല…” എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയപ്പെട്ടിരിക്കുന്നത്. “അമ്മയില്‍ നിന്നും കിട്ടുന്ന സ്‌നേഹം കരുതലും ഒരു അമ്മയ്ക്കു മാത്രമേ തരാന്‍ സാധിക്കൂ അതിനെപ്പറ്റി അറിയുകയുള്ളൂ..,അമ്മയ്ക്ക് തുല്യം അമ്മ മാത്രം “അമ്മയുടെ സ്‌നേഹം പരിശുദ്ധമായ സ്‌നേഹം എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങള്‍.