മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുന്ന ചിത്രം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പഴയ ചിത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഇപ്പോഴത്തേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 2015ലായിരുന്നു മോഹന്‍ലാല്‍ അവസാനമായി ശബരിമല ദര്‍ശനം നടത്തിയത്.

മോഹന്‍ലാല്‍ ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയിരിക്കുകയാണെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങളുണ്ടായത്.

ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാവി മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് മലയിറങ്ങി വരുന്ന മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.