കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ലാലേട്ടനും കിടുവാണെന്ന് സോഷ്യല്‍ മീഡിയ

ഇന്നലെ ഇടപ്പള്ളിയിലെ മൈജി ഷോറൂം ഉദ്ഘാടനത്തിന് എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ ഫാന്‍സ് ഒന്നടങ്കം ചോദിച്ച ചോദ്യമാണ് എന്താണ് ലാലേട്ടന്‍ കണ്ണടയൊക്കെ വെച്ച് എന്തിരനെരപോലെ നില്‍ക്കുന്നതെന്ന്. കണ്ണടയ്ക്ക് പിന്നില്‍ എന്തെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങിയവരുമുണ്ട്.

എന്നാല്‍, പ്രത്യേകിച്ച് കഥയൊന്നുമില്ല, ചൂടായത് കൊണ്ട് സണ്‍ ഗ്ലാസ് വെച്ചെന്നേയുള്ളു. പരിപാടി കഴിഞ്ഞ് തിരികെ പോയ ലാലേട്ടന്റെ സണ്‍ ഗ്ലാസ് വെയ്ക്കാത്ത ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഫ്രെയിംലെസായുള്ള ഒരു കണ്ണാടിവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ലാലേട്ടന്‍ പൊതുവെ സണ്‍ഗ്ലാസുള്‍ ധരിച്ച് പൊതുവേദികളില്‍ എത്താറില്ലാ എന്നതാണ് എല്ലാവരിലും സംശയം ജനിപ്പിച്ചത്. ഇടപ്പള്ളിയിലെ പരിപാടിയ്ക്ക് മുന്‍പ് പുറത്തുവന്നത് എയര്‍പോര്‍ട്ടില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു. അതിലും മോഹന്‍ലാലിന് കൂളിംഗ് ഗ്ലാസുണ്ടായിരുന്നു.

ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ലുക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഒഴിവാക്കാന്‍ പറ്റാത്ത പരിപാടികളില്‍ മാത്രമാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നതും.