ജനിച്ച ഉടനെ ഓടയിലേക്ക് എടുത്തെറിഞ്ഞു; മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി- വീഡിയോ

Gambinos Ad
ript>

അമ്മ ഓടയിലേക്ക് എടുത്തെറിഞ്ഞ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് റോഡ് അരികിലെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയില്‍നിന്ന്മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ രക്ഷിച്ചത്.

Gambinos Ad

മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ഉണര്‍ന്നിട്ടുണ്ടെന്നും കരയുന്നതായും ആരോഗ്യത്തോടെ ഇരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റിലാണ് സംഭവം. വഴിപോക്കരിലൊരാള്‍ ഒാടയില്‍ നിന്ന് പെണ്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.