മെട്രോയുടെ ആനക്കുട്ടന് പേര് വേണം; 'കുമ്മനാന' എന്നായാലോ എന്ന് സോഷ്യല്‍മീഡിയ

കൊച്ചി മെെേട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് ഒരു പേര് വേണം. കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ” എന്നായിരുന്നു പരസ്യം…അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട.അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍” ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.

ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്നതിനാല്‍ വന്‍ ആവേശത്തോടെയാണ് ഫെയ്‌സ്ബുക്കിലൂടെ ആളുകള്‍ പ്രതികരിച്ചത്. കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്നു പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. നാലാം തീയ്യതി വൈകുന്നേരം ആറുവരെയാണ് പേരിടാനുള്ള സമയം.

https://www.facebook.com/KochiMetroRail/photos/a.749217425099774.1073741897.288747784480076/1690612227626951/?type=3&theater

കൊച്ചാന, കോമെറ്റ്, കോകോ, മോട്ടു, മെട്രാന, കോമല്‍, കേശവന്‍ തുടങ്ങി നിരവധി പേരാണ് ഇനതിനോടകം കമന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ പേരിലാണ് കൗതുകം. മറ്റൊന്നുമല്ല “കുമ്മനാന”. പിന്നെ ലൈക്കുകളുടെ പൂരം. എന്നാല്‍ സംഭവം കൈവിട്ടുപോകുമെന്ന അവസ്ഥയാണ്. മെട്രോ വാക്കുപാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് മെട്രോ യാത്ര നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉത്ഭവിച്ച പേരാണ് കുമ്മനടി.