'ആള് പഴയ പുലിയാണ്'; വൈറലായി മാവേലിക്കര എം.എല്‍.എയുടെ ഫ്രീകിക്ക് ഗോള്‍, വീഡിയോ

മാവേലിക്കര എം.എല്‍.എ ആര്‍ രാജേഷിന്റെ ഫ്രീകിക്ക് ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് എം.എല്‍.എ ഫ്രീകിക്ക് എടുത്തത്.

എം.എല്‍.എയുടെ രണ്ട് കിക്കുകളും ഗോളായതോടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. നിരവധിപ്പേരാണ് എം.എല്‍.എയുടെ ഫുട്‌ബോള്‍ കഴിവിനെ അഭിനന്ദിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത്.