ഇരിക്കാന്‍ ഇടം കിട്ടിയില്ല; പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയ്ക്കു വേണ്ടി സ്വന്തം മുതുക് ഇരിപ്പിടമാക്കി ഭര്‍ത്താവ്; വൈറലായി വീഡിയോ

പൂര്‍ണ ഗര്‍ഭിണിയായ ഭാര്യക്ക് ഇരിക്കാന്‍ സ്ഥലം കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തം മുതുകില്‍ അവരെ ഇരുത്തിയ ഭര്‍ത്താവിന്റെ വീഡിയോ വൈറലായിരിക്കുകായാണ്. ചെന്നൈയിലാണ് സംഭവം.

ചെക്കപ്പിനായി ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ അവിടെ നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും തിരക്ക് കുറഞ്ഞില്ല. അതുമാത്രമല്ല ഗര്‍ഭിണിക്ക് ഇരിക്കാന്‍ സ്ഥലവും ലഭിച്ചില്ല.

ഇരിക്കാന്‍ സ്ഥലം ലഭിക്കാതെ  മണിക്കൂറുകള്‍ നിന്ന് തളര്‍ന്ന ഗര്‍ഭിണിയായ ഭാര്യയെ മറ്റ് പോംവഴികളില്ലാതെ തന്റെ മുതുകത്ത് ഇരുത്തുകയായിരുന്നു ഭര്‍ത്താവ്. തറയില്‍ കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവിന്റെ എതിരെ നിരവധി പേര്‍ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഗര്‍ഭിണിക്ക് ഇരിക്കാന്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല.

ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വീഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് പ്രശംസിക്കുകയും അതേസമയം മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.

വീഡിയോ കാണാം: