പണവും ടൂറുമൊന്നുമല്ല; ജപ്പാനില്‍ ലോട്ടറിയടിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനം

ജപ്പാനില്‍ ലോട്ടറിയടിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ സമ്മാനമാണ് ഒരുക്കിയിരിക്കുന്നത്.
എന്താണന്നല്ലെ… ജപ്പാനിലെ ആദ്യത്തെ ഭീമന്‍ പാണ്ടയായ  സിയാങ് സിയാങിനെ കാണാനുള്ള അവസരമാണ് ലോട്ടറിയടിച്ചവര്‍ക്ക് ലഭിക്കുക

സിയാങ് സിയാങ് എന്ന പാണ്ടക്കുഞ്ഞിനെ ജാപ്പാനുകാര്‍ക്കെല്ലാം വളരെ പ്രിയങ്കരിയാണ്. ഇതുവരെ വീഡിയോകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള സിയാങ് സിയാങ്ങിനെ ആദ്യമായാണ് ജനങ്ങള്‍ക്ക് നേരില്‍ കാണാനുള്ള അവസരം മൃഗശാല അധികൃതര്‍ ഏര്‍പ്പെടുത്തുന്നത്.

“ഈ മൃഗശാലയുടെ രാജാവാണ് ഈ കുഞ്ഞന്‍ പാണ്ട” മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിയാങ് സിയാങിനെ കണ്ട സന്തോഷത്തില്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സ്ഥാനക്കാരി തക്മിച്ചി മസൂയി പറയുന്നു.

ജൂണിലാണ് സിയാങ് സിയാങ് ജനിക്കുന്നത്. ഇവള്‍ ജനിച്ച് അഞ്ചുവയസ്സായപ്പോള്‍ , മറ്റൊരു പാണ്ടയ്ക്ക് ജന്മം നല്‍കാനിരിക്കെ അമ്മ ഷിന്‍ ഷിന്‍ മരിച്ചു. പിന്നീട് മൃഗശാല അധികൃതരുടെ മേല്‍നോട്ടത്തിലാണ് സിയാങ് വളര്‍ന്നത്. കൂടാതെ ജപ്പാനിലെ ആദ്യത്തെ ഭീമന്‍ പാണ്ടയെ സംരക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ് വുലോംഗ് ജയിന്റ് പാണ്ട റിസര്‍ച്ച് സെന്ററിലെ ജീവനക്കാര്‍.

സിയാങ് സിയാങിനെ കാണാനുള്ള ആവേശത്തില്‍ കേവലം 2000 ലോട്ടറികള്‍ക്ക് വേണ്ടി 18000 പേരാണ് അപേക്ഷിച്ചത്. ഇതില്‍ നിന്നും 144 പേരാണ് ഡിസംബര്‍ 23 ന് സിയാങിനെ കാണാന്‍ വേണ്ടി മത്സരിക്കുന്നത്. ഇവര്‍ക്ക് അടുത്ത പൊതുഅവധി ദിവസമായിരിക്കും സിയാങ് സിയാങിനെ കാണാന്‍ അവസരം ലഭിക്കുക.