‘രാജ്യം വിട്ട് പോ’: മിസ്റ്റര്‍ കോഹ്ലി, അപ്പോ ഈ കാര്യങ്ങള്‍ക്കും രാജ്യം വിടേണ്ടി വരുമോ?

Gambinos Ad
ript>

താന്‍ ഓവര്‍റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ട് പോകാന്‍ പറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിടിച്ച പുലിവാല് ചെറുതല്ല. എന്ത് പറഞ്ഞാലും മുസ്ലിംങ്ങളോട് പാകിസ്ഥാനില്‍ പൊയ്‌ക്കോ എന്ന് പറയുന്ന സംഘപരിവാറുകാരുടെ ടോണ്‍ ആണ് കോഹ്ലി പറഞ്ഞ വാക്കുകള്‍ക്കെന്നാണ് വിലയിരുത്തലുകള്‍. ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ് തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് ഇതിന് മുമ്പ് ബിജെപി തൊഴുത്തില്‍ കെട്ടിയതാണെന്നത് വേറെ കാര്യം.

Gambinos Ad

എന്തായാലും കോഹ്ലി പറഞ്ഞ വാക്കുകള്‍ അയാള്‍ ഇതുവരെയുണ്ടാക്കിയ ഇമേജ് മൊത്തം തകര്‍ത്തു തരിപ്പണമാക്കി. ബിസിനസ് മാത്രം അറിയുന്ന ബിസിസിഐ പോലും കോഹ്ലിയുടെ വാക്കുകള്‍ തെറ്റായി പോയെന്ന് പറയാതെ പറഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യന്‍ കളിക്കാരെ മാത്രം ഇഷ്ടപ്പെടാന്‍ പാടൊള്ളൂ. അല്ലാത്തവര്‍ രാജ്യം വിട്ടോട്ടെ എന്നാണ് കോഹ്ലി പറഞ്ഞതിന്റെ സാരം. ആ ആരാധകന്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ ബാറ്റിങ്ങാണ് കൂടുതല്‍ രസകരമെന്ന് പറഞ്ഞത് നന്നായി. പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്നെങ്കില്‍ കളി മാറിയേനെ.

പാകിസ്ഥാന്‍ താരത്തെയാണ് ഇന്ത്യന്‍ താരത്തെക്കാള്‍ കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞാല്‍ ഒരു സംശയവുമില്ല രാജ്യത്തിന്റെ ദേശസ്‌നേഹം ഉണരും. കോഹ്ലി പറഞ്ഞത് ന്യായമെന്ന് വാദങ്ങളാകും കൂടുതല്‍. ബിസിസഐക്കും ഇക്കാര്യമാണെങ്കില്‍ വലിയ സംശയം കാണില്ല. സര്‍വം വ്യത്യസ്തമാകും.

പൊങ്കാല വാങ്ങിയൊതുങ്ങിയ ശേഷം കോഹ്ലി തന്റെ വാക്കുകള്‍ വിട്ടുകള എന്ന പ്രസ്താവന നടത്തി തടിയൂരാന്‍ നോക്കിയെങ്കിലും സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ പിടിവിടുന്ന മട്ടില്ല. കോഹ്ലിയുടെ ലോജിക്കില്‍ ഇക്കാര്യങ്ങളാണ് നമുക്കിഷ്ടപ്പെടുന്നതെങ്കില്‍ നമ്മള്‍ ഇന്ത്യ വിടേണ്ടി വരും.!

ചിത്രങ്ങള്‍ക്ക് കടപ്പാട്: scoop whoop