ഓഖി: വൃദ്ധനെ തോളിലേറ്റി രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം

ഓഖി കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട വൃദ്ധനെ തന്റെ തോളിലേറ്റി രക്ഷിച്ച ആന്‍ഡ്രൂസിന് കൊച്ചി സിറ്റി പൊലീസിന്റെ അനുമോദനം. കണ്ണമാലി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ആന്‍ഡ്രൂസിന്, കൊച്ചി സിറ്റി പൊലീസ് മേധാവി എം.പി. ദിനേശ് പാരിതോഷികം നല്‍കി അനുമോദിച്ചു.

കൊച്ചി ചെല്ലാനത്ത് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിരച്ചുകയറുമ്പോഴാണ് വീട്ടില്‍ ഒറ്റപ്പെട്ടുപൊയ വൃദ്ധനെ ആന്‍ഡ്രൂസ് രക്ഷിക്കുന്നത്. വീട്ടിലേക്ക് കടലുകയറുന്നത് കണ്ട് പേടിച്ചുനിന്ന വൃദ്ധനെ ഇദ്ദേഹം രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറാലായിരുന്നു. നിങ്ങള്‍ നടന്നുപോയാല്‍ ജീവന്‍ കാണില്ലെന്നും എന്റെ പുറത്തുകയറിയാല്‍ ഞാന്‍ രക്ഷപ്പെടുത്താമെന്നും പറയുന്ന ആന്‍ഡ്രൂസിനെ അങ്ങേയറ്റം ആദരവോടും ബഹുമാനത്തോടെയുമാണ് കേരളം നോക്കിക്കണ്ടത്.

https://www.facebook.com/permalink.php?story_fbid=2104483086448192&id=1464376807125493

നിരവധി പേരാണ് സിവില്‍ പൊലീസുകാരന്റെ ധീരതയെ അനുമോദിച്ചത്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് ഈ പൊലീസുകാരന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളാ പൊലീസിന് എന്നും ഒരു പൊന്‍തൂവലായിരിക്കും.

https://www.facebook.com/nammalmalayalis/videos/2005199493098657/