ജാക്കി ചാന്റെ 'ജിമിക്കി കമ്മല്‍' ;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

 

ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ എഡിറ്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്.