നാല് മീറ്ററോളം വലിപ്പമുള്ള അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങി; പേടിച്ചു വിറച്ച് ജപ്പാനുകാര്‍

Gambinos Ad
ript>

സമുദ്രത്തിന്റെ 200 മുതല്‍ 1000 മീറ്റര്‍ വരെ അടിയില്‍ കാണപ്പെടുന്ന അപൂര്‍വ മത്സ്യം തുടര്‍ച്ചയായി വലയില്‍ കുരങ്ങുന്നതില്‍ ജപ്പാനുകാര്‍ക്ക് ആശങ്ക. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യം ഉപരിതലത്തിലേക്ക് വരുന്നത് ഭൂമികുലുക്കത്തിനും സുനാമിക്കും മുന്നോടിയായാണെന്നാണ് ജപ്പാനുകാര്‍ വിശ്വസിക്കുന്നത്.

Gambinos Ad

കഴിഞ്ഞ ദിവസം നാല് മീറ്ററോളം നീളമുള്ള ഓര്‍മത്സ്യം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ, ഈ സീസണില്‍ ലഭിച്ച ഓര്‍മത്സ്യങ്ങളുടെ എണ്ണം ഏഴായി. സമുദ്രത്തിനടിയിലുള്ള ഭൂമികുലുക്കങ്ങള്‍ കാരണമാണ് ഇവ ഉപരിതലത്തിലേക്ക് വരുന്നതെന്നാണ് ജപ്പാനുകാരുടെ കണക്കുകൂട്ടല്‍.

ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ആഗോള താപനവും ഇവയുടെ ആവാസവ്യവസ്ഥ തകരാറിലാക്കാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ നിരീക്ഷിക്കുന്നു.

2011ലെ ഫുക്കുഷിമ ഭൂമികുലുക്കത്തിന് മുന്നോടിയായി ധാരാളം ഓര്‍മത്സ്യങ്ങള്‍ വലയില്‍ കുടുങ്ങുകയോ കരയ്ക്കടിയുകയോ ചെയ്തിരുന്നു. തുടര്‍ന്നാണ് ജപ്പാനുകാര്‍ക്കിടയില്‍ ഇവ പ്രകൃതി ദുരന്തത്തിന് സൂചനയാണെന്ന രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.