എട്ടത്തിയമ്മയെ കല്യാണം കഴിക്കേണ്ടിവന്ന അനുജന്‍ ആത്മഹത്യ ചെയത സംഭവം; മകനെ പോലെ കണ്ടിരുന്നയാളാണ് മഹാദേവ് എന്ന് റൂബി ദേവി

പട്‌നയില്‍ സഹോദരഭാര്യയെ വിവാഹം ചെയ്യേണ്ടി വന്ന പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ വിശദീകരണവുമായി സഹോദര ഭാര്യ . മകന്റെ സ്ഥാനത്ത് കാണുന്ന മഹാദേവിനെ വിവാഹം കഴിക്കേണ്ടി വന്നത് അമ്മയുടെയും ഭര്‍തൃപിതാവിന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നാണ് റൂബി ദേവി വെളിപ്പെടുത്തിയത്. അനിയനുമായുള്ള വിവാഹത്തിലൂടെ കുടുംബത്തിലുള്ള സ്ഥാനം തിരികെ ലഭിക്കാന്‍ വേണ്ടിയാണു താല്പര്യമില്ലാത്ത വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്.

വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അര്‍ഹതപ്പെട്ട കുടുംബസ്വത്തു നല്‍കില്ല എന്നു ഭര്‍തൃപിതാവു പറഞ്ഞതായി റൂബി മൊഴി നല്‍കി. തുടര്‍പഠനം നടത്താന്‍ ആഗ്രഹിച്ച മഹാദേവിന് 21 വയസ്സാകും വരെ കാത്തിരിക്കാന്‍ വയ്യെന്ന് റൂബി അറിയിച്ചിരുന്നു. അതിനാലാണ് വിവാഹം നടത്തിയത്-റൂബി പോലീസിന് മൊഴി നല്‍കി.