ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

ഇഞ്ചുറി ‍ടൈമില്‍ മലയാളി താരം സി.കെ വിനീത് നേടിയ ലോകോത്തര ഗോളിലൂടെ പുനെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. 93-ാം മിനുറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.

പൂണൈയ്ക്കെതിരായ ബ്ലാസ്റ്റേഴ്സിന്‍റെ തകര്‍പ്പന്‍ ജയം ആഘോഷിച്ച് സോഷ്യല്‍ മീഡിയയും.സി.കെ വിനീതിന്റെ വിജയം ഉറപ്പിച്ച ഗോളിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാവുകയായിരുന്നു.നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തിയത്.