ആക്ഷന്‍ഹീറോ ബിജു സ്‌റ്റൈലില്‍ പൊലീസ് സ്റ്റേഷനില്‍ ആട്ടും പാട്ടവും, പിന്നീട് സംഭവിച്ചത്‌

കൊല്‍ക്കത്തയില്‍ ഹിരാപൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് യൂണിഫോം ധരിച്ച് ഡാന്‍സ് കളിച്ച സബ് ഇന്‍സ്പ്‌കെടര്‍ക്കെതിരേയും വിഡിയോ പകര്‍ത്തിയ പൊലീസുകാരനെതിരേയും അന്വേഷണം. കൃഷ്ണസദന്‍ മൊണ്ടല്‍ എന്ന എസ്‌ഐ നൃത്തം ചെയ്തത വീഡീയോ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചു.

കൊല്‍ക്കത്തയില്‍ ഹിരാപൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ചിത്രരഞ്ജന്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് പൊലീസുകാരന്‍ നൃത്തം ചെയ്തത്. ബോളിവുഡ് ഗാനമായ “തുകുര്‍ തുകുര്‍ ദേക്തെ ഹോ” എന്ന ഗാനത്തിന് ചുവടുവെച്ചാണ് പൊലീസുകാരന്‍ ആഘോഷിച്ചത്. യൂണിഫോമിലായിരുന്ന പോലീസ് പോക്കറ്റില്‍ സര്‍വീസ് തോക്കും വച്ചുകൊണ്ടായിരുന്നു ഡാന്‍സ് നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീന വ്യക്തമാക്കി.

https://www.facebook.com/TimesofIndia/videos/10156069365347139/

സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഡാന്‍സ് ചെയ്തതെന്നാണ് എസ്‌ഐയുടെ വിശദീകരണം. ഡാന്‍സ് കളിക്കുമ്പോള്‍ ചിരിച്ചും കൈകൊട്ടിയും എസ്‌ഐയെ പ്രോത്സാഹിപ്പിക്കുന്ന വനിതാ പൊലീസുകാരികളേയും അടുത്ത് കാണാം. ഞായറാഴ്ച വിഡിയോ വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടത്.