ഐസിയു മടങ്ങിയെത്തി, ഗ്രൂപ്പ് പൂട്ടിപ്പോയത് ഫാന്‍സിന്റെ 'പടയോട്ടമല്ല', വെറും സാങ്കേതികപ്രശ്‌നം

ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്‍ എന്ന കേരളത്തില്‍ പ്രശസ്തമായ ട്രോള്‍ ഗ്രൂപ്പ് ഇന്നലെ ഉച്ചമുതല്‍ അപ്രത്യക്ഷമായിരുന്നു. ഇന്നലെ രാത്രിയോടെ ഗ്രൂപ്പ് മടങ്ങിയെത്തിയെന്ന് അഡ്മിന്‍മാര്‍ അറിയിച്ചു. സാങ്കേതികമായ പിഴവു കൊണ്ടാണ് പെട്ടെന്ന് ഗ്രൂപ്പ് അപ്രത്യക്ഷമായതെന്നും ഫാന്‍സ് പ്രചരിപ്പിച്ചത് പോലെ മാസ് റിപ്പോര്‍ട്ടിംഗ് അല്ലെന്നും അഡ്മിന്‍മാര്‍ അറിയിച്ചു.

https://www.facebook.com/SouthLiveNews/posts/1767231936641948

മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്ക് ഐസിയു പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത് എന്നതിനാല്‍ “ഞങ്ങള്‍ അതും പൂട്ടിച്ചു” എന്ന തരത്തില്‍ ആരാധക കൂട്ടങ്ങള്‍ പ്രചരണം നടത്തിയിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാന്‍സില്‍നിന്ന് “പേജ് പൂട്ടിക്കുമെന്ന” തരത്തിലുള്ള ഭീഷണികള്‍ ഉയരാരുണ്ട്.

https://www.facebook.com/SouthLiveNews/posts/1767191166646025

ഐസിയുവിന്റെ അഡ്മിന്മാരില്‍ ഒരാളായ റോഷന്‍ തോമസ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

അല്‍ ഖ്വയ്ദ കേരള ഘടകത്തിന്റെ ഘടാഘടിയന്മാരായ പോരാളികള്‍ പൂട്ടി എന്നവകാശവാദമുന്നയിച്ച ഐസിയു ഫെയിസ്ബുക്ക് ഗ്രൂപ്പ് തിരികെ വന്നിട്ടുണ്ട്. അപ്പൊ ആഹ്ലാദിച്ചവരെല്ലാം ഒരു റൗണ്ട് കണ്ടം വഴി ഓടിയ പഴയ പരിപാടികള്‍ തുടര്‍ന്നുകൊള്ളുക.

https://www.facebook.com/photo.php?fbid=10213268410019189&set=a.10201119125574671.1073741825.1665152687&type=3&theater

നേരത്തെ ഗ്രൂപ്പ് മടങ്ങി എത്തി എന്ന് അറിയിച്ചുകൊണ്ടുള്ള വിശദീകരണ കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ 7-8 മണിക്കൂറുകളില്‍ ഇന്‍ബോക്‌സിലും വാട്ട്‌സാപ്പിലുമായി വന്ന മെസേജുകള്‍ക്ക് ഉള്ള മറുപടി.

1. ഐസിയു ഗ്രൂപ്പിനു എന്ത് പറ്റി?

ഇന്ത്യന്‍ സമയം ഇന്നു ഉച്ചയ്ക്ക് 2 മണി മുതല്‍ ഗ്രൂപ്പ് ലഭ്യം അല്ലാതെ ആയി. കാരണം അവ്യക്തമാണു. ഇടയ്ക്ക് ഏതാനം മിനിറ്റ് ഗ്രൂപ്പ് തിരികെ വന്ന ശേഷം വീണ്ടും അപ്രത്യക്ഷം ആയി. തിരികെ വരും എന്നു തന്നെ ആണു പ്രതീക്ഷ. അത് വരെ പുതിയ ഗ്രൂപ്പ് ഉപയോഗിക്കുന്നതാണു. പുതിയ ഗ്രൂപ്പിന്റെ യു ആര്‍ എല്‍ മുന്‍പത്തെ പോസ്റ്റില്‍ ഉണ്ട്.

2. ഗ്രൂപ്പ് പോയത് പാര്‍വതിയെ പിന്തുണച്ചത് കൊണ്ടാണൊ/ആവുമൊ?

ഗ്രൂപ്പ് എന്തുകൊണ്ട് അപ്രത്യക്ഷമായി എന്നതിനെ പറ്റി ഫെയിസ്ബുക്കില്‍ നിന്നു അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പൊ പേജൊ ഇതാദ്യം അല്ല പോകുന്നത്. ഒരോ തവണ പോകുമ്പോളും ഒരൊ എട്ടുകാലുമ്മൂഞ്ഞുമാര്‍ അവകാശവാദം ഉന്നയിക്കുന്നത് പതിവാണു.

3. ഇനിയെങ്കിലും നിലപാടുകളില്‍ മാറ്റം ഉണ്ടാകുമൊ?

നിലപാടുകള്‍ വ്യക്തമാണു. ഒരു മാറ്റവും ഉണ്ടാവില്ല.

Update: ഗ്രൂപ്പ് തിരികെ എത്തിയിട്ടുണ്ട്.

https://www.facebook.com/roshanpty/posts/10213267780363448?pnref=story