ഐസിയു ഗ്രൂപ്പ് ഇന്ന് ഉച്ചമുതല്‍ കാണ്‍മാനില്ല

ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഇന്ന് ഉച്ചമുതല്‍ അപ്രത്യക്ഷമായി. കാരണമെന്താണെന്ന് ആര്‍ക്കും ഇതുവരെ അറിയില്ല. സാങ്കേതിക പിഴവാകാം കാരണമെന്ന് ഐസിയു അഡ്മിനുകളില്‍ ഒരാള്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും അഡ്മിന്‍ പറഞ്ഞു.

കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ നടി പാര്‍വതിക്ക് ഐസിയു ഗ്രൂപ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായിരിക്കുന്നത്. മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണോ ഗ്രൂപ്പ് ഇല്ലാതായതെന്ന് ചോദിച്ചപ്പോള്‍ അഡ്മിന്‍ നല്‍കിയ മറുപടി അതിന് സാധ്യതയില്ലെന്നാണ്.

റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് ഗ്രൂപ്പ് ഇല്ലാതായതെങ്കില്‍ അഡ്മിനുകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. എന്നാല്‍, ഫെയ്‌സ്ബുക്കില്‍നിന്ന് അത്തരത്തിലൊരു നോട്ടിഫിക്കേഷനും ആര്‍ക്കും ലഭിച്ചിട്ടില്ല. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടപ്പോള്‍ എന്തെങ്കിലും സാങ്കേതിക പിഴവായിരിക്കും കാരണമെന്ന് അവര്‍ പ്രതികരിച്ചു. കാര്യമെന്താണെന്ന് വിശദമായി അന്വേഷിച്ച ശേഷം ഇക്കാര്യം അറിയിക്കാമെന്നാണ് ഫെയ്‌സ്ബുക്ക് ഐസിയുവിനെ അറിയിച്ചിരിക്കുന്നത്.

ഇതിന് മുന്‍പും സമാനമായ സാഹചര്യത്തില്‍ ഐസിയു ഗ്രൂപ്പ് അപ്രത്യക്ഷമായിട്ടുണ്ട്. പൂട്ടിപ്പോയ ഗ്രൂപ്പിന് പകരമായി തുടങ്ങിയ ഗ്രൂപ്പാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. താല്‍ക്കാലികമായി ഐസിയു പുതിയൊരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 15000 ത്തോളം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ ഗ്രൂപ്പില്‍ വന്ന് ചേര്‍ന്നിട്ടുണ്ട്.

ഐസിയു ഗ്രൂപ്പ് പുതുതായി തുടങ്ങുന്നുവെന്ന് കാണിച്ച് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.

https://www.facebook.com/InternationalChaluUnion/posts/1723812977676740

https://www.facebook.com/InternationalChaluUnion/photos/a.632478413476874.1073741827.632474226810626/1720489961342375/?type=1&theater