റിപ്പബ്ലിക് ദിനത്തിൽ കഥകളി ഉൾപ്പെടെ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം ആഘോഷിച്ച്‌ ഗൂഗിൾ ഡൂഡിൽ

വർണ്ണാഭമായതും വൈവിധ്യപൂർണ്ണവുമായ ഡൂഡിൽ ഉപയോഗിച്ച് ഇന്ത്യയുടെ71-ാമത് റിപ്പബ്ലിക് ദിനം ഗൂഗിളും ആഘോഷിച്ചിരിക്കുകയാണ്. പ്രത്യേക ദിവസങ്ങളിൽ മനോഹരമായ ഡൂഡിലുകൾ ഉപയോഗിച്ച് ഗൂഗിൾ ആദരം അർപ്പിക്കാറുണ്ട്.

സിംഗപ്പൂർ ആസ്ഥാനമായുള്ള കലാകാരൻ മെറൂ സേത്ത് രൂപകൽപ്പന ചെയ്ത ഡൂഡിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം മനോഹരമായി പകർത്തുന്നു.

താജ്മഹൽ മുതൽ ഇന്ത്യാ ഗേറ്റ് വരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധതരം ക്ലാസിക്കൽ നൃത്തങ്ങളും ഡൂഡിലിൽ കാണാം. ഗൂഗിൾ എന്ന വാക്കിലെ ആദ്യത്തെ “ഒ” എന്ന അക്ഷരം ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ രൂപത്തിൽ ആണ് വരച്ചിരിക്കുന്നത്. രണ്ടാമത്തെ “ഒ” യിൽ കേരളത്തിന്റെ ക്ലാസിക്കൽ നൃത്തമായ കഥകളിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ശ്രദ്ധാപൂർവ്വം നോക്കിയാൽ, ആനയെയും ഒട്ടകത്തെയും ഡൂഡിലിൽ കാണാം, രാജ്യത്തെ ഏറ്റവും സാധാരണമായ പൊതുഗതാഗത മാർഗ്ഗമായ ഓട്ടോറിക്ഷയും ബസ്സുകളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ വശങ്ങളും ഡൂഡിലിൽ ഉൾക്കൊള്ളുന്നു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകമാണ് ഡൂഡിലിൽ ദൃശ്യമാവുന്നത്.