മൃഗശാലയിലെ പാണ്ട കൂട്ടിലേക്ക് കാല്‍ തെന്നിവീണ് എട്ടുവയസുകാരി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Gambinos Ad
ript>

മൃഗശാലയിലെ പാണ്ട കൂട്ടില്‍ വീണ എട്ട് വയസുകാരി അത്ഭുതകരമായ രക്ഷപ്പെട്ടു. ചൈനയിലെ ചെങ്ഡുവിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന പാണ്ടകളുടെ സുരക്ഷയ്ക്കും അതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കും പ്രജനനത്തിനുമുള്ള പാര്‍ക്കില്‍ വെച്ചാണ് സന്ദര്‍ശകയായെത്തിയ പെണ്‍കുട്ടിക്ക് അപകടം നടന്നത്.

Gambinos Ad

പാണ്ടകള്‍ കാണുന്ന രീതിയിലുള്ള സോഫ്റ്റ് സ്വഭാവക്കാരല്ലെന്നും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കടുത്ത അപകടകാരിയായേക്കാമെന്നുള്ള മുന്നറിയിപ്പ് കൂടിന് മുന്നില്‍ കൊടുത്തിരുന്നെങ്കിലും പെണ്‍കുട്ടി കാല്‍തെന്നി വീഴുകയായിരുന്നു. രണ്ട് പാണ്ടകളാണ് ഈ സമയത്ത് കൂട്ടിലുണ്ടായിരുന്നത്.

പെണ്‍കുട്ടി വീണയുടന്‍ പാണ്ടകള്‍ അടുത്ത് വന്നെങ്കിലും അക്രമിച്ചില്ല. ഇതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാഹസികമായി പെണ്‍കുട്ടിയെ വലിച്ചു കയറ്റുകയായിരുന്നു.

വീഡിയോ കാണാം