‘ജോര്‍ജ് സാര്‍ പാവമാ’; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായി ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍

Gambinos Ad
ript>

സോഷ്യല്‍ മീഡയയില്‍ ട്രോളുകളുമായി നിറഞ്ഞു നില്‍ക്കുകയാണ് വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍. ഈ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിനെയും ഇതിനകം തന്നെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണ വിധേയരായ അധ്യാപകരെ ന്യായീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ട്രോളന്മാരുടെ ഇഷ്ടവിഷയം.

Gambinos Ad

ഈ വീഡിയോ അധ്യാപകര്‍ നിര്‍ബന്ധിച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് പറഞ്ഞു പഠിപ്പിച്ച നാടകമാണെന്ന് ആക്ഷേപമുണ്ട്. രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സംഭവത്തില്‍ വിവാദത്തിലാണ് സ്‌കൂള്‍. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റുകളും വ്യാകരണത്തിലെ പിഴവും ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നിയിക്കുന്നവരെ പേജിലൂടെ തന്നെ സ്‌കൂള്‍ അധികൃതര്‍ അസഭ്യം പറയുന്നുണ്ട്.