സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു

സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു. മത്സരത്തിനായി ഒരുങ്ങി റാംപിൽ എത്തിയ മോഡൽ രക്ഷപെട്ടത് വൻ ദുരന്തത്തിൽ നിന്ന്. ‘ക്വീൻ ഓഫ് ദി ഹാർവസ്റ്റിനെ’ ഓർമ്മപ്പെടുത്തുന്ന വസ്ത്രധാരണവുമായാണ് മോഡൽ എത്തിയത്.

വിശറി പോലെ വീതിയുള്ള രീതിയിൽ തൂവലുകൾ കൊണ്ട് വലിയൊരു തലപ്പാവും യുവതി ധരിച്ചിരുന്നു. അതേസമയം, വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയ്യിൽ പിടിച്ച് രണ്ട് മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. ഈ പന്തത്തിൽ നിന്നാണ് യുവതിയുടെ തലപ്പാവിലേക്ക് തീ പടർന്നാണ് അപകടമുണ്ടായത്.

https://www.youtube.com/watch?time_continue=25&v=vjjJoPTfAcE

മധ്യ അമേരിക്കയിലെ എൽ സാൽവദോറിലായിരുന്നു സംഭവം. തീ പിടിച്ച് ഞൊടിയിടയിൽ തന്നെ തലപ്പാവാകെ തീ ആളിപടർന്നെങ്കിലും സമീപത്ത് നിന്നവർ സംഘാടകരും ചേർന്ന് ഉടൻ തന്നെ തല്ലികെടുത്തുകയായിരുന്നു. വസ്ത്രവും തീപെട്ടെന്ന് ആളിപടരാൻ തക്കവണ്ണമുള്ളതായിരുന്നു. തീ അണയ്ക്കാൻ അൽപ്പം വൈകിയിരുന്നുവെങ്കിൽ ശരീരമാകെ തീ പടർന്നു പിടിച്ചേനെ. അപകടത്തിൽ മോഡലിന് അപകടമൊന്നും സംഭവിച്ചില്ല.