'ഇത് വനിതാ കമ്മീഷനല്ല സംഘപരിവാര്‍ ബലാല്‍സംഗ സഹായ കമ്മീഷന്‍': വിമര്‍ശനവുമായി യുവതി

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപണവിധേയരാകുന്ന കേസുകളില്‍ ഒന്നില്‍ പോലും വനിതാ കമ്മീഷന്‍ നടപടിയും എടുക്കുന്നില്ലെന്നും, അത്തരം കേസുകളിലെ പരാതികള്‍ കമ്മീഷന്‍ മുക്കുകയാണെന്നും ആരോപിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദീപാ നിശാന്തിനെതിരെ സംഘപ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി വിഷയത്തിലും മുസ്ലീം വനിതകള്‍ക്കെതിരെ വിവാദ പ്രസ്ഥാവന നടത്തിയ രാധാകൃഷ്ണന് എതിരെയും നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ നിസംഗ നിലപാടാണ് എടത്തതെന്ന് ശ്രീജാ നെയ്യാറ്റിന്‍കര എന്ന ഫെയ്സ്ബുക്ക് യൂസര്‍ ആരോപിക്കുന്നു. ഇത് വനിതാ കമ്മീഷനല്ല സംഘപരിവാര്‍ ബലാല്‍സംഗ സഹായ കമ്മീഷനാണെന്ന് യുവതി കുറ്റപ്പെടുത്തി.

ദീപാ നിശാന്തിനെതിരെ സംഘപരിവാര്‍ നടത്തിയ സൈബര്‍ ആക്രമണവും തുടര്‍ന്നു നടത്തിയ കൊലവിളിക്കെതിരെയുമായി വനിതാ കമ്മീഷനില്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി. എന്നാല്‍ ഇതിന് പൊലീസില്‍ പരാതിപ്പെടാനാണ് കമ്മിഷന്‍ മറുപടി നല്‍കിയത്. ഈ ഉപദേശം വനിതകള്‍ക്ക് നല്‍കാനാണോ ജോസഫൈന്‍ കസേരയിട്ട് വനിതാ കമ്മീഷനെന്ന ബോര്‍ഡും തൂക്കിയിരിക്കുന്നതെന്നും, നിങ്ങള്‍ വനിതകളെയാണോ സംരക്ഷിക്കുന്നത് അതോ ബലാല്‍സംഗ ഭീഷണി മുഴക്കി നടക്കുന്ന ബലാല്‍സംഗ വീരന്മാരും കൊലപാതകികളുമായ സംഘപരിവാരങ്ങളെയോ ആണോ എന്നും യുവതി പോസ്റ്റില്‍ ചോദിക്കുന്നു.

കേരളത്തിലെ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച രാധാകൃഷ്ണപിള്ളയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടും അതിലും യാതൊരുവിധ നടപടിയും കമ്മീഷന്‍ എടുത്തില്ലെന്ന് യുവതി പറയുന്നു. ഫ്ളാഷ് മോബ് വിഷയത്തില്‍ വനിതാകമ്മീഷന്‍ മുസ്ലീങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്തപ്പോള്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നെന്നും സംഗതി വാര്‍ത്തയായപ്പോള്‍ വനിതാ കമ്മീഷനില്‍ നിന്നും അങ്ങനൊരു പരാതി കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്‍ പറഞ്ഞതെന്നും യുവതി പോസ്റ്റില്‍ ആരോപിക്കുന്നു.

https://www.facebook.com/photo.php?fbid=1491621030957680&set=a.948181051968350.1073741835.100003293921867&type=3&theater