'എന്റെ മകന് പെണ്ണുകെട്ടാന്‍ ഒരു 'മതവാല്‍' വേണ്ട': ഒരച്ഛന്‍റെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇടതുപക്ഷ ചിന്താഗതിക്കാരനും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമാണ് വിഷ്ണു ജയകുമാര്‍. കഴിഞ്ഞ ദിവസം മതം ഉപേക്ഷിക്കു മനുഷ്യരാകു എന്ന ഫ്രീതിങ്കേഴ്‌സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ ക്യാംപെയ്ന്‍ ബാഡ്ജ് വിഷ്ണു പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ഇതിന് ഒരാള്‍ വന്ന് കമന്റ് ചെയ്തത് പെണ്ണുകെട്ടുന്ന നേരത്ത് അറിയാം എന്നാണ്.

ഇയാള്‍ക്ക് മറുപടി നല്‍കാന്‍ എത്തിയത് വിഷ്ണുവല്ല മറിച്ച് വിഷ്ണുവിന്റെ പിതാവ് ജയകുമാറാണ്. എന്റെ മകന് പെണ്ണ് കെട്ടാന്‍ ഒരു ജാതി-മത സംഘടനകളുടെയും ഔദാര്യം ആവശ്യമില്ലെന്നാണ്. ഈ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ അനുകൂലികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ സെക്രട്ടറിയായ വിഷ്ണു, “ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം” എന്ന തലക്കെട്ടോടു കൂടി ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിനും മികച്ച പ്രതികരണമാണ് കിട്ടുന്നത്. എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിഷ്ണു.

Read more

https://www.facebook.com/photo.php?fbid=1206247312810278&set=a.161491200619233.24491.100002750618233&type=3&theater