കോഹ്ലിയുടെ കോണ്ടം 'വാര്‍ത്ത ചോദിച്ചവര്‍ക്ക്' ഇതാ

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുടെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയലും മറ്റു മാധ്യമങ്ങളിലും ട്രെന്‍ഡിങ് സ്‌റ്റോറികള്‍. വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള കോലിയുടെ ട്വീറ്റ് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ട്വീറ്റായി മാറിയിരുന്നു. ഇറ്റലിയില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കോഹ്ലിയും അനുഷ്‌കയും വിവാഹിതരായി.

സോഷ്യല്‍ മീഡിയയാണ് താരവിവാഹം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്. താരങ്ങള്‍ക്ക് വിവാമംഗളം നേര്‍ന്ന് അപ്രശസ്തരും പ്രശസ്തരുമായ നിരവധിയാളുകളാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും രംഗത്തു വന്നത്. എന്നാല്‍, ഈ ആശംസകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയയാത് ഒരു കമ്പനി നല്‍കിയ ആശംസയാണ്. ഡ്യുറെക്‌സ് ഇന്ത്യ എന്ന ക്വാണ്ടം കമ്പനി നല്‍കിയ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

“അനുഷ്‌കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ.” വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു” എന്ന അടിക്കുറിപ്പോടെയിട്ട ട്വീറ്റാണ് ഹിറ്റായത്. ഈ മാസം 11നായിരുന്നു വിവാഹമെങ്കിലും ആഘോഷത്തിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇതുവരെ മാറിയിട്ടില്ല. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.