ജപ്പാനില്‍ യാത്ര പോകുന്നവര്‍ തവളയെ കൂടെ കൂട്ടാറുണ്ട്,എന്തിനാണന്നല്ലേ ?

യക്ഷിക്കഥകളിലെയും പഴഞ്ചൊല്ലുകളിലെയുമെല്ലാം ഭാഗമായിരുന്നു എക്കാലത്തും തവളകള്‍. ഈജിപ്തില്‍ അവ മഴക്കാലം, ഫലഭൂയിഷ്ടി, സമൃദ്ധി ഇതെല്ലാമായിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. ചൈനയില്‍ അവ ഭാഗ്യചിഹ്നമാണ്. ജപ്പാനില്‍ യാത്ര പോകുന്നവര്‍ ഒരു തവളയെ കൂടെ കൊണ്ടുപോകും. സുരക്ഷിതമായി തിരിച്ചെത്തുന്നതിനാണ് ഇതെന്നാണ് വിശ്വാസം. അങ്ങനെ തവളകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പല കഥകളും വിശ്വാസങ്ങളുമനേകം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് തവളകളെ കുറിച്ച് പഠനം നടത്തുന്ന സീമ ഭട്ട് വിവിധ ഇനത്തില്‍ പെട്ട നാനൂറോളം തവളകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വേള്‍ഡ് വൈഡ് ഫണ്ടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഈ മാസം 16 ന് ഡല്‍ഹിയില്‍ ലോധി എസ്റ്റേറ്റിലാണ് പ്രദര്‍ശനം.

ഭക്ഷണശൃംഖല ബാലന്‍സ് ചെയ്യുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്ന ജീവിയാണ് തവളകള്‍. എന്നാലും ആന, കടുവ തുടങ്ങിയ വലിയ ജീവികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് നാം പലപ്പോഴും ശ്രദ്ധിക്കാറുള്ളത്. തായ് ലാന്‍ഡ്, പാകിസ്ഥാന്‍, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങി പലരാജ്യങ്ങളിലും സഞ്ചരിച്ച് തവളകളെ ശേഖരിക്കുന്നത് കൊണ്ട് എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമെന്നെ തവളപ്രേമി എന്ന് വിളിക്കാറുണ്ട്. ജീവശാസ്ത്രഞ്ജയായ സീമ ഭട്ട് പറയുന്നു.