തിരഞ്ഞെടുപ്പ് വേളയില്‍ #ഖുദ്കിസോച്ച്ബനാവോ ക്യാംപെയ്‌നുമായി ഡെയിലി ഹണ്ട്

ഇന്ത്യയിലെ നമ്പര്‍ 1 വാര്‍ത്താ, പ്രാദേശിക ഭാഷാ കണ്ടന്റ് ആപ്ലിക്കേഷനായ ഡെയിലിഹണ്ട്, പുതിയ ഇലക്ഷന്‍ ക്യാംപെയ്ന്‍ ഡെയിലിഹണ്ട് ചലാവോ #ഖുദ്കിസോച്ച്ബനാവോ അവതരിപ്പിച്ചു.

135 കോടി ജനസംഖ്യയുള്ള ഇന്ത്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്വയം സന്നദ്ധമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം അറിഞ്ഞുകൊണ്ടുള്ളൊരു തീരുമാനം എടുക്കുന്നതിനായി വിശ്വാസ്യതയുള്ളതും പക്ഷംപിടിക്കാത്തതും ആധികാരികതയുള്ളതുമായ സ്രോതസ്സിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയാണ് ഈ ക്യാംപെയ്ന്‍.

ഇസ് ഇലക്ഷന്‍, കിസി കാ ടോട്ടാ മത് ബനോ എന്ന ശക്തമായ സന്ദേശവുമായാണ് ക്യാംപെയ്ന്‍ നടക്കുന്നത്. നിരവധി ചാനല്‍ ശ്രോതസ്സുകള്‍ വസ്തുതകളെ വളച്ചൊടിക്കുമ്പോഴും പക്ഷംപിടിച്ച് വാര്‍ത്ത നല്‍കുമ്പോഴും ഒരാള്‍ക്ക് സ്വന്തമായി അഭിപ്രായമുണ്ടാക്കി എടുക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്.

ടിവി, ഡിജിറ്റല്‍, റേഡിയോ ടാര്‍ഗറ്റ്‌സ് തുടങ്ങിയ മള്‍ട്ടിപ്പിള്‍ മീഡിയകളിലൂടെയാണ് ക്യാംപെയ്ന്‍ റണ്‍ ചെയ്യുന്നത്. വോട്ടവകാശമുള്ള ആളുകളെയാണ് പ്രധാനമായും ഈ ക്യാംപെയ്ന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരെ മാത്രമല്ല ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ താമസിക്കുന്നവരെയും ടൌണുകളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരെയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ക്യാംപെയ്ന്‍ തുടരാനാണ് കമ്പനി തീരുമാനം.

ക്യാംപെയ്ന്‍ ടിവിസി നമുക്കിടയിലെ നിരവധി TOTA കളെ കാണിച്ചു തരുന്നു. പലയിടത്തുനിന്ന് കേള്‍ക്കുന്ന അഭിപ്രായം പറയുന്നവര്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍, വിവിധ ഭാഷ സംസാരിക്കുന്നവര്‍, വിവിധ സ്രോതസ്സുകളിലൂടെ വാര്‍ത്തകള്‍ അറിയുന്നവര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ TOTA സുപ്രധാനമായ കാര്യങ്ങളില്‍ പോലും മറ്റൊരാളുടെ അഭിപ്രായം വെള്ളം തൊടാതെ വിഴുങ്ങുകയാണ്. ഇന്ധന വില, സംവരണം, എല്‍പിജി സബ്‌സിഡി, കള്ളപ്പണം, ജിഎസ്ടി തുടങ്ങി എന്ത് വിഷയമായാലും ഇത് തന്നെയാണ് സംഭവിക്കുന്നത്.

“ഖുദ്കി സോച്ച് ബനാവോ ക്യാംപെയ്ന്‍ ബ്രാന്‍ഡ് ഫിലോസഫിയുമായി ഒത്തുപോകുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയും നാട്ടിന്‍പുറങ്ങളില്‍ പോലും 4ജി എത്തുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയാ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും മീഡിയാ സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ഇന്ത്യക്കാരുടെ മുന്നിലേക്ക് ദിനേന നിരവധി സ്രോതസ്സുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പ് ഫലത്തേ പോലും സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ്. കണ്‍സ്യൂമറിന് തോന്നുന്നത് തനിക്ക് ആധികാരികമായ പക്ഷംപിടിയ്ക്കാത്ത വാര്‍ത്തകള്‍ നല്‍കാനാവുന്ന ബ്രാന്‍ഡുകള്‍ ഇല്ലെന്നാണ്. ഈ വിടവ് നികത്തുകയാണ് ഡെയിലിഹണ്ടിന്റെ ലക്ഷ്യം” – ഡെയിലിഹണ്ട് പ്രസിഡന്റ് ഉമംഗ് ബേദി പറഞ്ഞു.

#ഖുദ്കിസോച്ച്ബനാവോ ക്യാംപെയിന്‍ ആശയവത്ക്കരിച്ചതും നടപ്പാക്കുന്നതും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ സര്‍വീസ് ഡിജിറ്റല്‍ ഏജന്‍സി വാട്ട്‌സ് യുവര്‍ പ്രോബ്‌ളം ബ്രാന്‍ഡ് സൊലൂഷന്‍സാണ്.

“”ഈ ക്യാംപെയ്‌നില്‍ ഡെയിലിഹണ്ടുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പക്ഷംപിടിക്കുന്നതും ദ്രൂവീകരണലക്ഷ്യമുള്ളതുമായ വാര്‍ത്തകളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ജനങ്ങളെ അറിയിക്കാന്‍ ഇതിലൂടെ സാധിക്കും. TOTA യെ ഒരു മെറ്റഫറായാണ് ഞങ്ങള്‍ പരിഗണിച്ചിട്ടുള്ളത്. സ്വന്തമായി അഭിപ്രായ രൂപീകരണത്തിനും ഒരേവിഷയത്തില്‍ തന്നെ നിരവധി വീക്ഷണകോണുകള്‍ അറിയാനും സാധിക്കുന്നൊരു സ്രോതസ്സ് എന്നത് പ്രാധാന്യമര്‍ഹിക്കുന്നതാണ്”” – വാട്ട്‌സ് യുവര്‍ പ്രോബ്‌ളം, ഫൌണ്ടറും ക്രിയേറ്റീവ് ഹെഡുമായ അമിത് അകാലി പറഞ്ഞു.

ദേശീയ പുരസ്‌ക്കാരം നേടിയിട്ടുള്ള സംവിധായകന്‍ ഇ. സുരേഷ് (ഏക്‌സോരസ് സ്റ്റുഡിയോ) ആണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. പാരറ്റ് ഹെഡ് CGI യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബാഹുബലിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഫയര്‍ഫ്‌ളൈ ഫിലിംസാണ്.

Campaign Link: