വാര്‍ത്ത അവതാരകനെ കണ്ട് ചൈന ഞെട്ടി; പിന്നെ പറഞ്ഞു, അല്ലാ ഞങ്ങളുടെ അവതാരകന്‍ ഇങ്ങിനെയല്ല; തര്‍ക്കം

Gambinos Ad
ript>

ലോകത്തിലെ തന്നെ ആദ്യ കൃത്രിമ ബുദ്ധിയിലുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ ഐ) വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് ചൈന. രൂപത്തിലും ശബ്ദത്തിലും മനുഷ്യ അവതാരകരുമായി കൃത്യം സാമ്യത പുലര്‍ത്തുന്ന റോബോട്ടിനെ ചൈനീസ് ദേശീയ ന്യൂസ് ഏജന്‍സിയായ സിംഘ്വയാണ് അവതരിപ്പിച്ചത്.

Gambinos Ad

ചൈനീസ് വെബ്‌സെര്‍ച്ചിങ് എന്‍ജിന്‍ കമ്പനി സോഗോയുമായി ചേര്‍ന്നാണ് സിംഘ്വ ലോകത്തിലെ ആദ്യ റോബോട്ട് വാര്‍ത്താ അവതാരകനെ അവതരിപ്പിച്ചത്. ഇംഗ്ലീഷിലും മന്‍ഡാരിന്‍ ഭാഷയിലും വാര്‍ത്ത വായിക്കാന്‍ സാധിക്കുന്ന റോബോട്ടിനെ യിജാങ്ങില്‍ നടന്ന അഞ്ചാമത് ലോക ഇന്റര്‍നെറ്റ് സമ്മേളനത്തിലാണ് അവതരിപ്പിച്ചത്.

മീഡിയ കമ്പനിയെ അപേക്ഷിച്ച് റോബോട്ട് വാര്‍ത്താവായനക്കാരന്‍ വന്‍തോതില്‍ വാര്‍ത്താ വായന ചെലവ് കുറയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍. വിശ്രമം ആവശ്യമില്ലാതെ 24 മണിക്കൂര്‍ വാര്‍ത്ത വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. ബ്രേക്കിങ്ങ് വാര്‍ത്തകള്‍ മനുഷ്യ അവതാരകരേക്കാള്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്നാണ് സിംഘ്വ പറയുന്ന മറ്റൊരു കാരണം.

കൃത്രിമ ബുദ്ധി ഉപയോഗിച്ചുളള വാര്‍ത്ത അവതരണത്തിന്റെ ആദ്യ വീഡിയോ ദൃശ്യം ഇവര്‍ ഇന്റര്‍നെറ്റില്‍ പുറത്തു വിട്ടതോടെ സംഭവം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മെഷീന്‍ ലേണിങ്ങ് സാങ്കേതികത ഉപയോഗിച്ചാണ് മനുഷ്യ അവതാരകരുടെ മുഖഭാവവും ചുണ്ടനക്കങ്ങളും ഈ റോബോട്ട് ചെയ്യുന്നത്.

സങ്കേതിക വിപ്ലവമായിട്ടാണ് ലോകം ഇതിനെ കാണുന്നതെങ്കിലും ചൈനക്കാരില്‍ പലര്‍ക്കും ഇത് ദഹിച്ചിട്ടില്ല. റോബോട്ടുകള്‍ക്ക് ഏത് സമയവും തെറ്റ് പറ്റാമെന്നും ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്ത ആര്‍ക്കും നല്‍കാമെന്നും ഇവര്‍ചൂണ്ടിക്കാണിക്കുന്നു. എന്തായാലും, സിംഘ്വ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് വിവരം.