കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പിന്തുടര്‍ന്ന് രക്ഷിച്ച് പത്തുവയസുകാരന്‍ കുഞ്ഞേട്ടന്‍: വീഡിയോ വൈറല്‍

Gambinos Ad
ript>

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് രക്ഷിച്ച കുഞ്ഞേട്ടനാണ് ഇന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സ്വന്തം അനിയന് വേണ്ടി ജീവന്‍ വരെ പണയം വെച്ച് രക്ഷിച്ചെടുത്ത സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ പത്ത് വയസുകാരനെ അനുമോദിക്കുന്ന സന്ദേശങ്ങളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ധീരന്‍ കുഞ്ഞേട്ടന്റെ കഥ നാട്ടുകാരറിഞ്ഞത്.

Gambinos Ad

രണ്ടു വയസുകാരന്‍ അനിയനും പത്ത് വയസുകാരന്‍ ചേട്ടനും മറ്റുള്ള കുട്ടികള്‍ക്കൊപ്പം വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുതിര്‍ന്നവരാരും ഈ പരിസരത്ത് കുട്ടികള്‍ കളിക്കുന്ന സമയത്തുണ്ടായിരുന്നില്ല. ഇതിനിടയില്‍ കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന ഒരു സ്ത്രീ രണ്ട് വയസുകാരന് അടുത്തേക്ക് എത്തി. അവനോട് സംസാരിക്കുകയും കളിപ്പിക്കുകയും ചെയ്തു.

എന്നാല്‍, പെട്ടെന്ന് ഇവര്‍ കുഞ്ഞിനെ എടുത്ത് നടക്കുകയായിരുന്നു. എന്നാല്‍, ഇതെല്ലാം ശ്രദ്ധിച്ചിരുന്ന പത്ത് വയസുകാരന്‍ സ്ത്രീക്ക് പിന്നാലെ കൂടി. അനിയനെ എവിടെ കൊണ്ടുപോവുകയാണെന്ന് ചോദിച്ചു. മിഠായി വാങ്ങി നല്‍കാനാണെന്ന് പറഞ്ഞെങ്കിലും പത്ത് വയസുകാരന്‍ അനിയനെ തട്ടിയെടുത്ത സ്ത്രീക്ക് പിന്നാലെ നടന്നു.

ഇതോടെ സ്ത്രീ നടത്തത്തിന്റെ വേഗം കൂട്ടി. എന്നാല്‍, ചേട്ടന്‍ വിടാന്‍ തയ്യാറായിരുന്നില്ല. ഓടി സ്ത്രീക്കൊപ്പമെത്തി. ഇതോടെ, സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. രണ്ട് വയസുകാരനെയുമെടുത്ത് കടന്നു കളയാന്‍ ശ്രമിച്ച സ്ത്രീക്ക് പിന്നാലെ ചേട്ടന്‍ പോകുന്ന വീഡിയോ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. എന്തായാലും സംഭവത്തോടെ, പത്ത് വയസുകാരന്‍ ധീരന് അഭിനന്ദന പ്രവാഹമാണ്.