2ജി 3ജി, ഇനി നമുക്ക് റാഫേല്‍ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാം: വിടി ബല്‍റാം

2ജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ നമുക്കിനി യഥാര്‍ത്ഥ അഴിമതിയായ റാഫേല്‍ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

2ജി…3ജി

ഊഹക്കണക്കുകള്‍ നിരത്തി, കള്ളപ്രചരണങ്ങള്‍ കൊഴുപ്പിച്ച്, ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനത്തെ അഴിമതിയുടെ പേരില്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തി വര്‍ഗീയ ഫാഷിസത്തിന്റെ അധികാരാരോഹണത്തിന് നേരിട്ടും അല്ലാതെയും കാര്‍മ്മികത്വം വഹിച്ച എല്ലാ പ്യാരേ ദേശ് വാസികള്‍ക്കും അച്ഛേദിന്‍ ആശംസകള്‍.

ഇനി നമുക്ക് യഥാര്‍ത്ഥ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യാം, റാഫേല്‍ അഴിമതി.

689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള്‍ 1600 കോടിയാവുന്നതെങ്ങനെ? അതിന്റെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ HAL ല്‍ നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ?

https://www.facebook.com/vtbalram/posts/10155438089024139