മാസം തികയാതെ പ്രസവിച്ച അമ്മ കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍; അഞ്ച് മാസങ്ങള്‍ക്ക് ശേഷം ചിത്രങ്ങള്‍ പുറത്ത് വിട്ടു

മാസം തികയാതെ പ്രസവിച്ച തന്റെ കുഞ്ഞിനെ ഒരമ്മ 81 ദിവസം സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍. വെറും 23 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. പ്ലാസ്റ്റിക് ബാഗില്‍ കുഞ്ഞിനെ സൂക്ഷിച്ച ചിത്രം അമ്മ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു.

യുഎസ് വനിത ക്രിസ്റ്റീന ഹാന്‍ ചികിത്സയുടെ ഭാഗമായിട്ടാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചത്. പ്ലാസന്റ പൊട്ടിപ്പോയതിനാല്‍ കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ തന്റെ കുഞ്ഞ് അതിജീവിച്ചു, അതുകൊണ്ട് ഞാന്‍ അവനെ ലിറ്റില്‍ ഫൈറ്റര്‍ എന്നാണ് വിളിക്കുന്നത് ഹാന്‍ പറയുന്നു.

ഒരു  പൌണ്ട്  ഭാരവും 7.8  ഇഞ്ച് വലിപ്പവും മാത്രമാണ് കുഞ്ഞിനുണ്ടായിരുന്നത്.  അഞ്ച്  മാസങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് ഹാന്‍ പുറത്ത് വിട്ടത്.