'ആനക്കുട്ടികളുടെ കളിയും, കുളിയും'; വീഡിയോ വൈറല്‍

ആനകളുടെ കുളി എവിടെയും രസകരമാണ്. അത് കുട്ടിയാനകളുടേതാകുമ്പോള്‍ അത്രയ്ക്കും രസമാകും. നിരവധി ആനകള്‍ ചെളിയില്‍ കുളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെനിയ ആസ്ഥാനമായ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ഈ വീഡിയോ സമീഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഷെല്‍ട്രിക് വൈല്‍ഡ്ലൈഫ് ട്രസ്റ്റ് ആനകളുടെ രക്ഷാപ്രവര്‍ത്തനവും, വന്യജീവി പുനരധിവാസ പരിപാടിയും നടത്തിവരുന്നു. ഷെല്‍ഡ്രിക് വൈല്‍ഡ്ലൈഫിലെ മൂന്ന് കുഞ്ഞു ആനകള്‍ ചെളിയില്‍ കളിക്കുന്നതും കുളിക്കുന്നതുമാണ് വീഡിയോയില്‍.

ഇത്തരം ചെളിയില്‍ കുളി ആനകള്‍ക്ക് ശരീരം തണുപ്പിക്കുക മാത്രമല്ല, ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളി രൂപപ്പെടുകയും ചെയ്യുന്നു. സൂര്യന്റെ കഠിനമായ രശ്മികളില്‍ നിന്നും പ്രാണികളുടെ കടികളില്‍ നിന്നും തടയാന്‍ ചെളിയില്‍ കുളിക്കുന്നത് അത്യാവശ്യമാണ്.

ആനകളുടെ കുളി വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.