ബിക്കിനി ഇട്ട് സണ്ണി ലിയോണിനെ കൃഷിയിടത്തില്‍ ‘ഇറക്കി’; കര്‍ഷകന് ലഭിച്ചത് നൂറുമേനി

Gambinos Ad
ript>

ഹോട്ട് സ്റ്റാര്‍ സണ്ണിലിയോനെ കൃഷിഭൂമിയില്‍ ‘ഇറക്കിയപ്പോള്‍’ ലഭിച്ചത് നൂറുമേനി വിളവ്. ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകനാണ് സണ്ണി പുതു ജീവന്‍ നല്‍കിയിരിക്കുന്നത്. നെല്ലൂര്‍ ജില്ലയിലെ കര്‍ഷകനായ ചെഞ്ചു റെഡ്ഡി (45) തന്റെ കൃഷിയില്‍ ഉണ്ടായ വര്‍ദ്ധനയെക്കുറിച്ച് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഓരോ വര്‍ഷവും കൃഷി ഇറക്കുമ്പോഴും ചെഞ്ചുവിന് നല്ല വിളവ് ലഭിക്കാറില്ല. ഇതിനു കാരണം റോഡിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ 10 ഏക്കര്‍ കൃഷി ഭൂമി. റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് ചെഞ്ചുവിന്റെ കൃഷി പാടത്തേക്കായിരുന്നു. ഇതാണ് തന്റെ വിളവ് നശിക്കാന്‍ കാരണമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്.

Gambinos Ad

ആളുകളുടെ കണ്ണ് നട്ടാതിരിക്കാന്‍ ഒടുവില്‍ സണ്ണി ലിയോണിന്റെ ഒരു ബിക്കിനി ഫോട്ടോ കൃഷിയിടത്തിന്റെ ഒത്ത നടുക്കായി അദേഹം സ്ഥാപിച്ചു. ഫോട്ടോയില്‍ തെലുങ്കില്‍ ഇങ്ങനെ എഴുതുകയും ചെയ്തു, ‘ഹേയ്, കരയരുതേ, എന്നോട് അസൂയയും തോന്നരുത്’. സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചതോടെ ചെഞ്ചുവിന്റെ കൃഷിടത്തില്‍ നൂറുമേനി വിളവുണ്ടായി. യാത്രക്കാരുടെ ആരുടെയും കണ്ണ് ചെഞ്ചുവിന്റെ കൃഷിയിടത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും കണ്ണ് സണ്ണിയുടെ നേര്‍ക്കായിരുന്നു. ഇതോടെയാണ് തനിക്ക് കൃഷിയില്‍ പുരോഗതിയുണ്ടായതെന്നും അദേഹം പറയുന്നു.