ഫോട്ടോ മോശമായി ചിത്രീകരിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കുവേണ്ടി അന്തസ് കളയാനില്ലെന്ന് അവതാരക അശ്വതി

സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിക്കുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഏറ്റവുമൊടുവില്‍ അവതാരികയും, എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് ഇതിനെതിരെ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങള്‍ പരാതികള്‍ നല്‍കിയിട്ടും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടാകാറുമില്ല. എന്നാല്‍ അശ്വതി വ്യക്തമായ മറുപടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്. ഇത്തരം പ്രണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ പോസ്റ്റ് ആഹ്വാനം ചെയ്യുന്നുണ്ട്.

‘രണ്ട് കൊല്ലം മുമ്പ് ഇതേ ഫേസ്ബുക്ക് പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്കൊന്നും പറയാനില്ല’, എന്ന് അശ്വതി പറയുന്നു. എന്നാല്‍ ഇത് കണ്ടിട്ട് അശ്വതി എന്താണ് ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട് തനിക്ക് പറയാനുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കും ലൈക്കുകള്‍ക്കും വേണ്ടി തന്റെ അന്തസ് കളയാന്‍ തല്‍ക്കാലം താന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കണമെന്നും തന്നെ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

രണ്ടുകൊല്ലം മുന്പ് ഇതേ പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു…

Posted by Aswathy Sreekanth on Thursday, 23 November 2017