കളഞ്ഞു കിട്ടിയ ബാഗ് തിരിച്ചു നല്‍കിയ യുവാവിന് പൊലീസില്‍ ജോലി

കളഞ്ഞു കിട്ടിയ ബാഗ് തിരിച്ചു നല്‍കിയ പത്തൊമ്പതുരന് പൊലീസില്‍ ജോലി. ന്യൂമെക്സിക്കോ സംസ്ഥാനത്തെ ആല്‍ബുക്വര്‍ക്ക് ബാങ്കിലെ എടിഎം കൗണ്ടറിനു സമീപത്തു നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന 135,000 ഡോളര്‍ തിരിച്ചേല്‍പ്പിച്ച യുവാവിനാണ് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി വാഗ്ദാനം ചെയ്തത്.

എടിഎമ്മില്‍ നിന്നും പണം എടുക്കുന്നതിനായി വന്നതായിരുന്നു സെന്‍ട്രല്‍ ന്യൂ മെക്‌സിക്കോ കമ്യൂണിറ്റി കോളജില്‍ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥി ഒസെ ന്യൂനസ്. അപ്പോഴാണ് എടിഎമ്മിനു സമീപം ഒരു പ്ലാസ്റ്റിക് ബാഗും അതിനകത്ത് നിറയെ ഡോളര്‍ നോട്ടുകളും ന്യൂനസ് കണ്ടത്. ഉടന്‍ തന്നെ ന്യൂനസ് പണസഞ്ചി സുരക്ഷിതമായി വെച്ച ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Albuquerque officials celebrated Jose Nunez's decision on Thursday. He holds a plaque presented by Police Chief Mike Geier. They are flanked by Nunez's parents, Carmen Romaniz and Jose Nunez Juarez.

Read more

പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോള്‍ 60,000 ഡോളറിന്റെ 20 ഉം, 75,000 ഡോളറിന്റെ 50 സ്ലിപ്പുകളും കണ്ടെത്തി. സിറ്റിയില്‍ ഇതുവരെ ഇത്രയും വലിയ തുക കളഞ്ഞു പോകുന്നതും, അതു തിരിച്ചേല്‍പ്പിക്കുന്നതുമായ സംഭവം ഉണ്ടായിട്ടില്ല എന്നാണ് പൊലീസ് ചീഫ് സൈമണ്‍ പറയുന്നത്. യുവാവിന്റെ സത്യസന്ധത കണക്കിലെടുത്ത് പഠനം പൂര്‍ത്തിയാക്കുന്നതോടെ പൊലീസില്‍ ഓഫീസറായി ജോലി നല്‍കുമെന്നും ചീഫ് അറിയിച്ചു. കളഞ്ഞു കിട്ടിയ പണം ഒരു കോണ്‍ട്രാക്ടറുടേതാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.