കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ മോഹന്‍ലാല്‍ ബെല്‍റ്റിട്ടോ ? സോഷ്യല്‍ മീഡിയയില്‍ പ്രചരണം

ഒടിയന്‍ ലുക്കില്‍ മൈജിയുടെ ഉദ്ഘാടനത്തിന് ഇടപ്പള്ളിയില്‍ എത്തിയ മോഹന്‍ലാല്‍ കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പൊതുവേ ജനങ്ങളോട് ആവേശത്തോടെ ഇടപെടുന്ന മോഹന്‍ലാല്‍ മൈജി ഉദ്ഘാടനത്തിന് മസില്‍ പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് പ്രചരണം നടത്തിയവര്‍ പറയുന്നു.

ഒടിയന് ഹൈപ്പ് കിട്ടാന്‍ വേണ്ടി സംവിധായകനും മറ്റും ലാലേട്ടനെക്കൊണ്ട് കോമാളി വേഷം കെട്ടിക്കുകയാണെന്ന് മോഹന്‍ലാല്‍ ഫാന്‍സ് തന്നെ പറയുന്നുണ്ട്. മോഹന്‍ലാല്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് പറയുന്ന ചിത്രം ഏറ്റവും അധികം പ്രചരിപ്പിക്കുന്നത് മോഹന്‍ലാല്‍ ഹെയ്‌റ്റേഴ്‌സാണ്.

ആദ്യമായിട്ടായിരുന്നു മോഹന്‍ലാല്‍ ഒടിയന്‍ ലുക്കില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. വലിയ ആവേശത്തോടെയാണ് ആരാധകര്‍ അവരുടെ സ്വന്തം ലാലേട്ടനെ വരവേറ്റത്.