മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി , വിവാഹചിത്രങ്ങള്‍ കാണാം

രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ ജീവിത സഖി. ജിയോ വേള്‍ഡ് സെന്ററിലാണ് വിവാഹം നടന്നത്. ഇന്നും നാളെയും വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടരും.

ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ്, സിനിമാ മേലയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, രജനീകാന്ത്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹചിത്രങ്ങള്‍ കാണാം