‘ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’; ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞ ഫോട്ടോഗ്രാഫറോട് ആകാശ് അംബാനിയുടെ മറുപടി, വീഡിയോ വൈറല്‍

അംബാനി കുടുംബത്തില്‍ മറ്റൊരു ആഘോഷ രാവിന് കൂടി അരങ്ങൊരുങ്ങി. നാളെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹം. എന്നാല്‍ ആഘോഷങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു. കല്ല്യാണക്കത്ത് ഉള്‍പ്പെടെ വിവാഹ ഒരുക്കങ്ങളുടെയും വേദികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആകാശും ശ്ലോകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയാണ്.

വിശേഷപ്പെട്ട ചടങ്ങുകള്‍ക്കു മുമ്പ് അംബാനി കുടുംബം അന്നദാനം നടത്താറുണ്ട്. ആകാശിന്റെ കല്ല്യാണത്തിന് മുമ്പ് അന്നസേവ മാര്‍ച്ച് ആറിന് ജിയോ ഗാര്‍ഡന്‍സിലായിരുന്നു നടന്നത്. ഇവിടെ വെച്ചുള്ള ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആകാശിനോടും ശ്ലോകയോടും ഫോട്ടോയക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇരവരും ചേര്‍ന്നു നിന്നു.

ഇരുവരുടെയും ഒരമിച്ചുള്ള ഫോട്ടോ ഷൂട്ടിന് ശേഷം ഇവരോട് ഒറ്റയ്ക്കു പോസ് ചെയ്യണമെന്നു ഫൊട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആകാശ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ഉഗ്രനൊരു മറുപടിയും കൊടുത്തു. ഇതാണ് ശ്രദ്ധേയമായത്. ‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’- ആകാശ് പറഞ്ഞു. ആകാശിനെ ഫോട്ടോയെടുക്കാന്‍ ശോക്ല തള്ളി വിടുന്നുണ്ടെങ്കിലും അവളെ വിടാതെ ചേര്‍ത്ത് നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇരുവരുടെയും സ്‌നേഹത്തിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടി.