'സുന്ദരന്റെ പാസ്‌പോര്‍ട്ട് എലി കരണ്ടില്ലയിരുന്നുവെങ്കില്‍ പറക്കും തളിക പടം തന്നെ മാറി പോയേനെ'; കടുവാ ചാക്കോയെ പിന്തുണച്ച അജുവിന് പൊങ്കാല

നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ട്രോളന്‍മാരുടെ പൊങ്കാല. സ്ഫടികം കണ്ടു കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ??-
അജു വര്‍ഗീസ് ഇന്നലെയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്. ഈ പോസ്റ്റിനാണ് ട്രോളന്‍മാര്‍ പൊങ്കാലയിട്ടിരിക്കുന്നത്. ഇതില്‍ ചില രസകരമായ കമന്റുകള്‍ ഇവയാണ്.

1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007-ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

Read more

https://www.facebook.com/AjuVargheseOfficial/posts/1634134513340945