'കിഫ്ബി മലയാളിയെ പറ്റിക്കാന്‍ ഉണ്ടാക്കിയ മുതലാളിമാരുടെ ഹിഡന്‍ അജണ്ട, കാലം നിങ്ങടെ കവിളില്‍ കരിയാല്‍ ദ്രോഹി എന്ന് ചാപ്പ കുത്തും'

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷ്.സാഹിത്യവും സാമ്പത്തികവും രണ്ടാണ് കവിത കൊണ്ട് ഉന്മേഷവും ഉണര്‍വും ഉത്തേജനവും ഉന്മാദവും ഉണ്ടാകും. പക്ഷെ പണം കണ്ടെത്താനുള്ള വഴികള്‍ കാണാതെ സ്ത്രീ പക്ഷ കവിതകള്‍ കൊണ്ട് സ്ത്രീകള്‍ക്കോ മലയാളിക്കോ ഗുണമുണ്ടാകില്ല.ഇതായിരിക്കും ആഡംസ് സ്മിത് സ തോമസ് ഐസക്കിന്റെ മുഖത്ത് നോക്കി പറയുകയെന്ന് സുരേഷ് പരിഹസിച്ചു. ഫെ.യ്‌സ്ബുക്ക് പോസ്റ്റിസൂടെയാണ് സുരേഷ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തോമസ് ഐസക്കിന്റെ പിണറായി സര്‍ക്കാരിലെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റ് ഇന്നലെ ധന മന്ത്രി സഭയുടെ മേശ പുറത്തു വെച്ചു.അവലോകനം ചെയ്യാന്‍ സാമ്പത്തിക ശാസ്ത്ര ബിരുദം ഉണ്ടെന്നല്ലാതെ വലിയ സാമ്പത്തിക ബുദ്ധിയോ അവഗാഹമോ എനിക്ക് ഇല്ല.പക്ഷെ ഒറ്റനോട്ടത്തില്‍ ഒരു കാര്യം വ്യക്തമാണ് വരവില്ലാതെ എങ്ങനെ ചിലവ് നടത്തും.സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആഡംസ് സ്മിത് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പറയുന്ന ഒറ്റ വാക്ക് ഇതായിരിക്കും.

സാഹിത്യവും സാമ്പത്തികവും രണ്ടാണ് കവിത കൊണ്ട് ഉന്മേഷവും ഉണര്‍വും ഉത്തേജനവും ഉന്മാദവും ഉണ്ടാകും.പക്ഷെ പണം കണ്ടെത്താനുള്ള വഴികള്‍ കാണാതെ സ്ത്രീ പക്ഷ കവിതകള്‍ കൊണ്ട് സ്ത്രീകള്‍ക്കോ മലയാളിക്കോ ഗുണമുണ്ടാകില്ല. ഇതായിരിക്കും ആഡംസ് സ്മിത് സ തോമസ് ഐസക്കിന്റെ മുഖത്ത് നോക്കി പറയുക

ചെലവ് ചുരുക്കണം എന്ന പറയുന്ന ധനമന്ത്രി ഒരു കാര്യം വ്യക്തമാക്കണം എത്ര ടൊയോട്ട ക്രിസ്റ്റ കാറുകള്‍ അനാവശ്യമായി വാങ്ങിയെന്നും എത്ര പുതിയ കണ്ണടകള്‍ വാങ്ങിയെന്നും.ടി എ ഡി എ ഇനത്തില്‍ എത്ര അനാവശ്യ ചെലവ് ഉണ്ടായി എന്നുമൊക്ക കൃത്യമായി പറയണം. അല്ലെങ്കില്‍ കഴിഞ്ഞ ബഡ്ജറ്റിലെ നിര്‍ദേശങ്ങള്‍ അല്ലെങ്കില്‍ ബഡ്ജറ്റ് നടപടികള്‍ എത്ര കണ്ടു പൂര്‍ത്തിയായി അല്ലെങ്കില്‍ നടപ്പിലാക്കി എന്ന ഒരു ധവളപത്രം പുറത്തിറിക്കിയാല്‍ ഈ ഗിമ്മിക്കിന്റെ സത്യം വെളിവാകും.

കിഫ്ബി എന്ന് രായക്ക് രാമാനം ഐസക്ക് പറയുന്ന സംഭവം മലയാളിയുടെ ബോധ നിലവാരത്തെയും സാമ്പത്തിക ശാസ്ത്ര അറിവില്ലായ്മമേയും വളരെ ബുദ്ധി പൂര്‍വം പറ്റിക്കുന്ന നവ മുതലാതിത്വ പറ്റിക്കല്‍ മാത്രമാണ്. ഈ പറ്റിക്കല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മറ്റൊരു രൂപത്തില്‍ വന്നിരുന്നു ഫാക്ട് എം ഡി ആയി റിട്ടയര്‍ ചെയ്ത ഒരു മാന്യന്‍.അവസരവാദി ഏത് സര്‍ക്കാര്‍ വന്നാലും റ്റി എ ഡി എ യും ശമ്പളവും കൃത്യമായി എഴുതി എടുക്കുന്ന മാന്യദേഹം അന്ന് അതിന്റെ തലപ്പത്തിരുന്നു. അന്ന് അദേഹത്തിന്റെ ചിലവ് മാത്രമേ ഖജനാവിന് നഷ്ടമായുള്ളൂ..ഇത്രെയും പറ്റിക്കാന്‍ ഐസക്കിന് അന്ന് കഴിഞ്ഞില്ല.

കിഫ്ബി മലയാളിയെ പറ്റിക്കാന്‍ ഉണ്ടാക്കിയ മുതലാളിമാരുടെ ഹിഡന്‍ അജണ്ട. അത് ഒരു തൊഴിലാളി വര്‍ഗ സര്‍ക്കാരിനെ കൊണ്ട് നടപ്പിലാക്കുന്നു. ഇതാണ് കിഫ്ബിയുടെ മലയാളം. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാനും നിയമന നിരോധനം ഏര്‍പ്പെടുത്താനും അല്ല ഇടതു പക്ഷത്തെ പാവപ്പെട്ട ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തോടെ കേരളത്തിന്റെ ഖജനാവിന്റെ താക്കോല്‍ ഏല്‍പ്പിച്ചത്. ഇങ്ങനെ ഭരിക്കാന്‍ ആര്‍ക്കും ആവും. ജനങ്ങളുടെ പ്രതീക്ഷയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പരുത്.അങ്ങനെയെങ്കില്‍ കാലം നിങ്ങടെ കവിളില്‍ കരിയാല്‍ ദ്രോഹി എന്ന് ചാപ്പ കുത്തും.