ഒടിയന്‍ ഫസ്റ്റ്‌ലുക്ക് വന്നു, പിന്നാലെ എത്തി കിടിലന്‍ ട്രോളുകളും

ഇന്ന് രാവിലെയാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. 30 വയസ്സുകാരനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ലുക്കാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്രത്തിലൂടെ പുറത്തുവന്ന ലുക്കും ഈ ലുക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഫസ്റ്റ്‌ലുക്ക് പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും എത്തിയിരുന്നു. മോഹന്‍ലാലിന്റെ ലുക്കിനെ ഒരുകൂട്ടര്‍ കളിയാക്കപ്പോള്‍ മേക്ക്ഓവറിനെ പ്രശംസിക്കുകയാണ് മറ്റൊരു കൂട്ടര്‍ ചെയ്തത്.

ഫസ്റ്റ്‌ലുക്കിന് പിന്നാലെ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മൂന്നുപേര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്നത തരത്തിലാണ് ചിത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തിയിരിക്കുന്നത്. വലതുവശത്ത് നില്‍ക്കുന്നത് ഹെയര്‍ ഡ്രസര്‍, നടുക്ക് കോസ്റ്റിയൂമര്‍ മരളി, ഇടതുവശത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 18 കിലോയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്.

ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്‌നായിരുന്നു.

🤣🤣🤣Credits @Shambu KS

Posted by Chaliyan Trolls – CT on Wednesday, 13 December 2017

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവന്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.