കള്ളന്‍ ഡീസന്റാ!; മോഷണത്തിന്റെ മൂന്നാം ദിനം തൊണ്ടിമുതലും മാപ്പപേക്ഷയുമായി കള്ളന്‍

Gambinos Ad
ript>

അമ്പലപ്പുഴ∙ മോഷണത്തിന്റെ മൂന്നാം ദിവസം മാനസാന്തരം വന്ന കള്ളൻ കുറ്റബോധത്താൽ ഉപേക്ഷിച്ചത് മോഷ്ടിച്ച സ്വർണംതന്നെ. കഴിഞ്ഞില്ല, കളവു നടത്തിയതിനു മാപ്പപേക്ഷയും എഴുതിവച്ചു. കരുമാടി സരസ്വതിയിൽ മധുകുമാറിന്റെ വീട്ടുകാരാണ് ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ മോഷ്ടാവിന്റെ മാപ്പപേക്ഷ കണ്ടു ഞെട്ടിയത്. ഒപ്പം തൊണ്ടിമുതലും കണ്ടപ്പോൾ അദ്ഭുതം ആശ്വാസത്തിനു വഴിമാറി. വീട്ടുടമ രണ്ടും പൊലീസിനു കൈമാറി.

Gambinos Ad

‘എനിക്കു മാപ്പു നൽകുക, എന്റെ നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്, ഇനി ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. മാപ്പ്, മാപ്പ്, മാപ്പ്. എന്നെ പൊലീസിൽ പിടിപ്പിക്കരുത്, ഞാൻ എടുത്ത സാധനങ്ങൾ ഇവിടെ വച്ചു കൊള്ളുന്നു’–കത്തിലെ വാചകങ്ങൾ ഇങ്ങനെ.

Thrid Party Impression Tracker

ബന്ധുവിന്റെ വിവാഹത്തിനായി മധുകുമാറും കുടുംബാംഗങ്ങളും ചൊവ്വാഴ്ച വൈകിട്ടു വീട്ടിൽനിന്നു പോയ നേരത്തായിരുന്നു മോഷണം. അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടു പൊളിച്ചാണ് ആറു ജോടി കമ്മലും രണ്ടു മോതിരവും മോഷ്ടിച്ചത്. എല്ലാം കൂടി ഒന്നരപ്പവൻ വരും. രാത്രി വൈകി കുടുംബം തിരിച്ചു വന്നപ്പോഴാണു മോഷണവിവരം അറിഞ്ഞത്. പിറ്റേന്നു പൊലീസിൽ പരാതി നൽകി. തൊണ്ടി മുതൽ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് അമ്പലപ്പുഴ എസ്ഐ: എം.പ്രതീഷ്കുമാർ അറിയിച്ചു.