പ്രതികള്‍ ഹാജരില്ല; കെട്ടിക്കിടക്കുന്നത് 1.47 ലക്ഷം കേസുകള്‍

Gambinos Ad
ript>

പിടികിട്ടാപ്പുള്ളികളെ ഹാജരാക്കാത്തതിനാല്‍ കേരളത്തിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 1,47,266 കേസുകള്‍. കേസുകള്‍ വൈകിയതു സംബന്ധിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ ഹൈക്കോടതി ശേഖരിച്ച കണക്കാണിത്. 20 വര്‍ഷംവരെ പഴക്കമുള്ള കേസുകള്‍ ഇവയിലുണ്ട്. എല്‍.പി. (ലോങ് പെന്റിങ്) കേസുകള്‍ എന്നറിയപ്പെടുന്ന ഇവ പെട്ടെന്നു തീര്‍ക്കാനുള്ള നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

Gambinos Ad

സംസ്ഥാനത്തെ മജിസ്ട്രറ്റ് കോടതികളില്‍ 1,44,428, സെഷന്‍സ് കോടതികളില്‍ 2838 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം. കൂടുതല്‍ തിരുവനന്തപുരത്താണ് (21,495). എറണാകുളം (20,401), തൃശ്ശൂര്‍ (17,491) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സാക്ഷിയെ ഹാജരാക്കാന്‍ വൈകുന്നുവെന്ന ആലുവ സ്വദേശി ഹംസയുടെ പരാതിയില്‍ ജസ്റ്റിസ് എ. ഹരിപ്രസാദാണ് കെട്ടിക്കിടക്കുന്ന എല്‍.പി. കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്. 2018 ഏപ്രില്‍ 13-നുവന്ന വിധിയില്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങളാണുള്ളത്. കേസില്‍ എതിര്‍കക്ഷിയായ സംസ്ഥാന പോലീസ് മേധാവി ഇതിന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലറായി കോടതിയില്‍ സമര്‍പ്പിച്ചു.

പിടികിട്ടാപ്പുള്ളികള്‍

സമന്‍സ്, വാറണ്ട് എന്നിവ അയച്ചിട്ടും ഹാജരാകാതിരിക്കുമ്പോഴാണ് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. ലോങ് പെന്റിങ് കേസായി ഇതു മാറുന്നതും ഇതിനുശേഷം. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനുള്ള എല്‍.പി. സ്‌ക്വാഡ് പ്രവര്‍ത്തനം മിക്കയിടത്തും നിലച്ചു.

സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍

എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രോസിക്യൂഷന്‍ കോ-ഓര്‍ഡിനേഷന്‍ വിങ് (പി.സി.ഡബ്ല്യു.) രൂപവത്കരിക്കണം. ഒരു എസ്.ഐ.യുടെ നേതൃത്വത്തില്‍ നാലോ അഞ്ചോ പോലീസുകാര്‍ ഉള്‍പ്പെട്ടതായിരിക്കണം ഇത്.

ലോങ് പെന്റിങ് കേസുകള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം.

എസ്.ഐ., സി.ഐ., ഡിവൈ.എസ്.പി. എന്നിവര്‍ സമന്‍സ് കൃത്യമായി നല്‍കുന്നുവെന്നുറപ്പാക്കണം.

സാക്ഷികളുടെയും കുറ്റവാളികളുടെയും ഫോണ്‍, ആധാര്‍നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ കേസ് ഡയറിയില്‍ എഴുതിവെക്കണം.

വിലാസത്തിലെ തിരുത്തലുകള്‍ കോടതിയെ അറിയിക്കണം

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം

പ്രിന്‍സിപ്പില്‍ സെഷന്‍ കോടതി സെഷന്‍സ് കോടതി മജിസ്ട്രേറ്റ് കോടതി

തിരുവനന്തപുരം 589 20,906

കൊല്ലം 537 14,519

പത്തനംതിട്ട 99 6685

കോട്ടയം 64 10,028

ആലപ്പുഴ 116 6835

തൊടുപുഴ 146 4848

എറണാകുളം 130 20,271

തൃശ്ശൂര്‍ 206 17,285

പാലക്കാട് 136 6154

കോഴിക്കോട് 302 12,989

മഞ്ചേരി 156 10,430

കല്പറ്റ 48 2609

തലശ്ശേരി 151 7487

കാസര്‍കോട് 158 3382