വിജിലന്‍സ് ഡയറക്ടര്‍ നിയമനം ; അസ്താനയുടെ ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു

Gambinos Ad
ript>

വിജിലന്‍സ് ഡയറക്ടറായി എന്‍.സി. അസ്താനയെ നിയമിച്ച് ഉത്തരവ് ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ ഉടന്‍ തിരിച്ചുവിളിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ചുകൊടുത്ത ഫയല്‍ അടിയന്തര പ്രാധാന്യത്തോടെ തിരിച്ചുവിളിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണു നടപടിയെന്ന് ആഭ്യന്തര വകുപ്പ്.

Gambinos Ad

ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി ചുമതല വഹിക്കുന്ന അസ്താനക്ക് കേഡര്‍ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ അതു കൂടി ഉള്‍പ്പെടുത്തുന്നതിനാണു ഫയല്‍ തിരിച്ചുവിളിച്ചതെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കി.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നീക്കിയ ചുമതലയിലാണ് അസ്താനയെ നിയമിച്ചത്. ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കു തിരിച്ചുവരാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നു നേരത്തെ അസ്താന സര്‍ക്കാരിനെ അറിയിച്ചിരുന്നു.