ചാനല്‍ ചര്‍ച്ചയില്‍നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപോയി

പ്രതികരണങ്ങളില്‍ നിലവാര തകര്‍ച്ചയോ എന്ന വിഷയത്തില്‍ ന്യൂസ്18 കേരളം നടത്തിയ ചര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങി പോയി.

നിങ്ങള്‍ ആ സെക്രട്ടേറിയേറ്റ് നടയില്‍ എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ശരത്തിന്റെ ചോദ്യത്തില്‍ പ്രകോപിതനായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൈക്ക് ഊരിയിട്ട് എഴുനേറ്റ് പോയത്.

ന്യൂസ്18 ചര്‍ച്ച ഒരു മിനിറ്റ് പോലും കഴിയുന്നതിന് മുന്‍പാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപോയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് പ്ലേ ചെയ്ത ശേഷമായിരുന്നു ശരത്തിന്റെ ചോദ്യം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇല്ലാതെ മറ്റ് പാനലംഗങ്ങളുമായി ചര്‍ച്ച മുന്നോട്ടു പോകുകയും ചെയ്തു.