കാളവണ്ടി സമരം ഒന്നുകൂടി നടത്തുന്നോ ? പ്രമോദ് രാമന്റെ ചോദ്യത്തില്‍ കുടുങ്ങി ബിജെപി നേതാവ്

Advertisement

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ധനവില വര്‍ദ്ധിച്ചപ്പോഴാണ് ബിജെപി കേരള നേതൃത്വം കാളവണ്ടി ഓടിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. ബിജെപിയുടെ മുന്‍സമരത്തിന്റെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തുകൊണ്ടാണ് മനോരമ ന്യൂസ് അവതാരകന്‍ പ്രമോദ് രാമന്‍ ബിജെപി നേതാവ് എസ്. സുരേഷിനോട് ചോദ്യം ചോദിച്ചത്. കാളവണ്ടി സമരം വീണ്ടും നടത്തുമോ എന്നായിരുന്നു പ്രമോദ് രാമന്റെ ചോദ്യം.

ചോദ്യത്തിന് ഉത്തരം നല്‍കാതെ തിരിഞ്ഞു കളിച്ച ബിജെപി നേതാവിനെ വീണ്ടും തന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രമോദ് രാമന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം യുപിഎ കാലത്ത് പെട്രോള്‍ വില വര്‍ദ്ധനവ് കൊണ്ടുള്ള കൊള്ളലാഭം കൊണ്ടു പോയത് ഒരു കുടുംബമായിരുന്നെങ്കില്‍ ഇന്ന് അതിന്റെ പ്രയോജനം ഇന്ത്യയിലെ പാവങ്ങള്‍ക്ക് ലഭിക്കുകയാണെന്നായിരുന്നു.

യുപിഎ കാലത്ത് നടത്തിയ സമരം പെട്രോള്‍ വില വര്‍ദ്ധനവ് എതിരായിരുന്നില്ലെന്ന് ഇന്ധന നയത്തിന് എതിരായിരുന്നുവെന്നുമുള്ള ന്യായീകരണമാണ് എസ്. സുരേഷ് ഉയര്‍ത്തിയത്.

ഒൻപതു മണി ചർച്ച

കിട്ടാനില്ലേ ആ കാളവണ്ടി…

Posted by Manorama News TV on Tuesday, 23 January 2018

േതോ