ഫേയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലോകവ്യാപകമായി പണിമുടക്കി; പത്തുമിനിറ്റ് സേവനങ്ങള്‍ നിലച്ചു

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചു. സാങ്കേതിക തകരാറുമൂലമാണ് പത്തുമിനിറ്റോളം ഇരു നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തന രഹിതമായത്. ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ സേവനങ്ങള്‍ ലഭിക്കാതെയായത് രാത്രി 8.30 ഓടെയാണ്.

https://twitter.com/batmankabhai/status/955820071154102272?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.indiatvnews.com%2Finternet%2Fnews-live-updates-on-facebook-instagram-crash-in-india-worried-user-look-for-answers-on-twitter-423855

https://twitter.com/shivani393/status/955819806145495040?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.indiatvnews.com%2Finternet%2Fnews-live-updates-on-facebook-instagram-crash-in-india-worried-user-look-for-answers-on-twitter-423855

എന്നാല്‍ സാങ്കേതിക തകരാറിനെപറ്റി ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെ സമയം ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ മാത്രമാണ് ഇതുണ്ടായതെന്നും സൂചനയുണ്ട്. വിദേശമാധ്യമങ്ങളും ഫേയ്‌സ്ബുക്ക് നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.